Join Whatsapp Group. Join now!
Aster MIMS 10/10/2023

തെരുവുനായ് ആക്രമണത്തില്‍ മൂന്ന് മാസത്തിനിടെ കൊല്ലപ്പെട്ടത് നാല് പശുക്കള്‍

മൂന്ന് മാസത്തിനിടെ ചാവക്കാട് ഒരുമനയൂരില്‍ തെരുവുനായ്ക്കള്‍ ഒരു വീട്ടിലെ നാല് പശുക്കളെ Thrissur, Kerala, News, Street dog, Cow, Action, Natives, Top-Headlines, Dog attak in Chavakkad.
ചാവക്കാട്: (www.kasargodvartha.com 16.12.2017) മൂന്ന് മാസത്തിനിടെ ചാവക്കാട് ഒരുമനയൂരില്‍ തെരുവുനായ്ക്കള്‍ ഒരു വീട്ടിലെ നാല് പശുക്കളെ കടിച്ചുകൊന്നു. ചാവക്കാട് അമൃത സ്‌കൂളിന് സമീപം ഉപ്പുങ്ങല്‍ ദാസന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിരുന്ന നാല് പശുക്കളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം തൊഴുത്തില്‍ കെട്ടിയിരുന്ന കറവപ്പശുവിനെയാണ് തെരുവുനായ്ക്കള്‍ ആദ്യം ആക്രമിച്ചത്. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് തെരുവുനായ്ക്കളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടമായെത്തിയ നായ്ക്കള്‍ വീട്ടുകാരെയും കടിക്കാന്‍ പാഞ്ഞടുത്തു. പൈകിടാവിനെ കെട്ടിയിടാതിരുന്നതിനാല്‍ ഇത് തൊഴുത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. കല്ലെറിഞ്ഞും ഒച്ചയുണ്ടാക്കിയും മറ്റും ഒരു വിധേന വീട്ടുകാര്‍ നായ്ക്കളെ ആട്ടിപായിച്ചു. രാവിലെ മൃഗഡോക്ടറെ കൊണ്ടുവന്ന് പശുവിന് ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഇതിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ തെരുവുനായ്ക്കള്‍ വീണ്ടുമെത്തി തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പൈകിടാവിനെ കടിച്ചുകൊന്നു. തള്ളപശുവില്ലാത്തതിനാല്‍ തൊഴുത്തില്‍ കെട്ടിയിട്ടിരുന്നതുകൊണ്ട് കിടാവിന് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. രാവിലെ വീട്ടുകാര്‍ തൊഴുത്തില്‍ ചെന്നുനോക്കിയപ്പോഴാണ് പൈകിടാവിനെ കടിച്ചുകീറി കൊന്നനിലയില്‍ കണ്ടെത്തിയത്. സമീപത്തെ അറവുശാലയില്‍ നിന്ന് തള്ളുന്ന അറവുമാലിന്യം തിന്നാനായി എത്തുന്ന തെരുവുനായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമായി തുടരുകയാണ്. പശുക്കളുടെ ഉടമ ദാസന്‍ നേരത്തെ നിര്‍മ്മാണ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. സിമന്റ് അലര്‍ജിയായി തൊഴിലെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പശുവളര്‍ത്തലിലേക്ക് തിരിഞ്ഞത്.

Thrissur, Kerala, News, Street dog, Cow, Action, Natives, Top-Headlines, Dog attak in Chavakkad.


ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് പൈക്കളെ വാങ്ങിയത്. 16 ലിറ്റര്‍ പാല്‍ തന്നിരുന്നതാണ് തള്ള പശുവെന്ന് ദാസന്‍ പറഞ്ഞു. രണ്ടര മാസം മുമ്പും ഇതു പോലെ വെവ്വേറെ ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ ദാസന്‍ വളര്‍ത്തിയിരുന്ന കറവപ്പശുവും കിടാവും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആകെ ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ദാസന്‍ പറഞ്ഞു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ ഉടനെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Street dog, Cow, Action, Natives, Top-Headlines, Dog attak in Chavakkad.