Join Whatsapp Group. Join now!
Aster MIMS 10/10/2023

ചുവപ്പുനാടയില്‍ കുരുങ്ങി വികസനം; പദ്ധതികള്‍ മുക്കാലും ബാക്കി, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സര്‍ക്കുലര്‍

നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുക മുക്കാലും ചിലവഴിക്കാതെ ബാക്കി കിടക്കുന്നു. വികസനം ചുവപ്പു നാടയില്‍ കുരുങ്ങി വീര്‍പ്പുമുട്ടുകയാണ്. ഇനി ആകെ ബാക്കിയുKerala, Prathibha-Rajan, Article, Kerala Government, Development Frozen in Kerala; Projects in dilemma
നേര്‍ക്കാഴ്ച്ചകള്‍/ പ്രതിഭാരാജന്‍

(www.kasargodvartha.com 12.12.2017) നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുക മുക്കാലും ചിലവഴിക്കാതെ ബാക്കി കിടക്കുന്നു. വികസനം ചുവപ്പു നാടയില്‍ കുരുങ്ങി വീര്‍പ്പുമുട്ടുകയാണ്. ഇനി ആകെ ബാക്കിയുള്ള മുന്നു മാസം കൊണ്ട് മലമറിക്കാനാകില്ലെന്ന് ഏവര്‍ക്കുമറിയാം. ഉദ്യോഗസ്ഥര്‍ പരക്കം പായുന്നതല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. വിവാദങ്ങളല്ലാതെ.

ചെയ്യാന്‍ കഴിയുന്നവ ധാരളമുണ്ട്. അവയില്‍ പലതും ഇരട്ടക്കുരുക്കുള്ള ചുവപ്പു നാടയില്‍ അകപ്പെട്ടിരിക്കുകയാണ്. ദേശം വാഴും ഉടയോരെപ്പോലെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ഡിസംബറായിട്ടും മുപ്പതു ശതമാനം പദ്ധതിതുക പോലും ചിലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പാതിവഴിയില്‍ സ്തംഭിച്ചിരിക്കുകയാണ്. നെട്ടോട്ടമോടിയാല്‍ പോലും കഴിഞ്ഞ വര്‍ഷം ചിലവഴിച്ച തുക പോലും വിനിയോഗിക്കാന്‍ ഇത്തവണ സാധിക്കുമെന്ന് തോന്നുന്നില്ല.

ജി.എസ്.ടിയില്‍ തട്ടിയും, കരാറുകാര്‍ ബഹിഷ്‌ക്കരിച്ചും കീഴ്മേല്‍ മറിയുകയാണ് വികസനം. ഈ ഡിസംബറിന്റെ തണുപ്പ് കാലം ത്രിതലത്തിലെ പിടിപ്പുകേടിലൂടെ പിണറായി സര്‍ക്കാരിന്റെ ആയുസിന്റെ ബലമളക്കുക കൂടി ചെയ്യുകയാണ്. സര്‍ക്കാരിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നു കൊണ്ടിരിക്കുകയാണ്. എന്തെ വികസനത്തിന് മുരടിപ്പ്. പാര വന്നതെവിടെ നിന്നുമാണ്? ത്രിതല പഞ്ചായത്തുകളെ മന്ത്രി കെ.ടി. ജലീല്‍ പഠിച്ചു നോക്കി.  ബോധ്യപ്പെട്ട മുഖ്യ കാരണം ജി.എസ്.ടിയിലുള്ള അവ്യക്തതയാണ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും പ്രശ്നമാണ്.
ഉള്ളവരില്‍ തന്നെ പലരും മാന്യമായി പെരുമാറാന്‍ പോലും തയ്യാറാകുന്നില്ല. തലക്കനവും ജോലിഭാരവുമാണ് മറ്റു കാരണങ്ങള്‍.

പൊതുജനങ്ങളുടെ ആവശ്യങ്ങളോട് നീതിപൂര്‍വ്വം ഇടപെട്ടില്ലെങ്കില്‍ അച്ചടക്ക നടപടിക്ക് മടിക്കില്ലെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് മന്ത്രി. കേവലം മുന്നറിയിപ്പു മാത്രമല്ല, ഇക്കാര്യം കാണിച്ച് പഞ്ചായത്ത് ഡയറക്ടര്‍ താഴേത്തട്ടിലേക്ക് സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. ജീവനക്കാര്‍ ജനങ്ങളോട് ഫോണില്‍ മറുപടി പറയുമ്പോള്‍ പോലും മാന്യത പുലര്‍ത്തുന്നില്ലെന്ന പരാതി വ്യാപകമാവുന്നതായി സര്‍ക്കുലര്‍ ചൂണ്ടിക്കാണിക്കുന്നു. 1200 ഗ്രാമപഞ്ചായത്തുകള്‍ക്കും, 152 ബ്ലോക്കുകള്‍ക്കും, 14 ജില്ലാ പഞ്ചായത്ത് കാര്യാലയങ്ങളിലേക്കും മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ഡയറക്ടറുടെ സര്‍ക്കുലര്‍ പോയിട്ടുണ്ട്. ജനങ്ങളുടെ വിഷയങ്ങളിലേക്ക് കൃത്യമായും ഇറങ്ങിച്ചെല്ലുന്നുണ്ടോ എന്നറിയാന്‍ ഫോണ്‍ വഴിയുള്ള സംശയങ്ങള്‍ക്ക് എന്തു മറുപടി കൊടുത്തു എന്നും എങ്ങനെ പരിഹരിച്ചു എന്നും മറ്റുമടങ്ങുന്ന മെസേജ് രജിസ്റ്റര്‍ സൂക്ഷിക്കാനുള്ള നിര്‍ദ്ദേശവും സര്‍ക്കുലറിലുണ്ട്.

സര്‍ക്കുലര്‍ കണ്ടില്ലെന്നു നടിക്കുന്ന ജീവനക്കാരെ വിളിച്ചു വരുത്താനും, അനുസരിക്കാത്തപക്ഷം ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്യാനും പഞ്ചായത്ത് പ്രസിഡണ്ടിന് രേഖാമൂലം ചുമതല ഏല്‍പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശത്തോട് മുഖം തിരിച്ചു നില്‍ക്കുന്നവരെ കണ്ടെത്തി റിപോര്‍ട്ട് ചെയ്യാന്‍ ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് പദവിയിലുള്ളവര്‍ക്ക് ചാര്‍ജ്ജുണ്ട്. തീവ്ര വേഗത്തിലുള്ള ശിക്ഷാ നടപടിയായി താക്കീത് മുതല്‍ സര്‍വ്വീസ് ചട്ടം അനസരിച്ചുള്ള നടപടികള്‍ വരെ വേഗത്തില്‍ കൈക്കൊള്ളണെന്ന് പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് ഓര്‍മ്മിപ്പിക്കുന്നത്.
പൊതുജനം ഓഫീസുകളുടെ കസേരക്കു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കാനല്ല, പഠിക്കേണ്ടത് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനാണ്. സത്യമുണ്ടെങ്കില്‍ വാക്കാല്‍ പറയുന്ന പരാതിക്കു പോലും എത്തേണ്ടിടത്തെത്തിയാല്‍ അവയ്ക്ക് കൈ ബോംബിന്റെ പ്രഹര ശക്തിയുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Prathibha-Rajan, Article, Kerala Government, Development Frozen in Kerala; Projects in dilemma