city-gold-ad-for-blogger
Aster MIMS 10/10/2023

അമീറിന് കുരുക്ക് മുറുകിയത് പോലീസിന്റെ ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ട്, ആളൂരിനും രക്ഷിക്കാനായില്ല, സൗമ്യ വധകേസിന് ശേഷം കേരളം ഞെട്ടിയ ജിഷ കേസില്‍ അമീറുള്‍ കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ എന്തെന്ന് ബുധനാഴ്ച്ച അറിയാം

എറണാകുളം:(www.kasargodvartha.com 12/12/2017) സൗമ്യ വധകേസിന് ശേഷം കേരളം ഞെട്ടിയ പ്രമാദമായ ജിഷ കൊലകേസില്‍ 75 ദിവസത്തെ വിസ്താരത്തിന് ശേഷം അമീറുല്‍ തന്നെയാണ് പ്രതി എന്ന് കോടതി കണ്ടെത്തി. 2016 ലാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. 2016 ഏപ്രില് 28 ന് രാത്രി ഏട്ട് മണിക്ക് കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. ചുരിദാറിന്റെ ടോപ്പ് മാത്രമേ മൃതദേഹത്തില്‍ ഉണ്ടായിരുന്നുള്ളു.

ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന ഈ ദീര്‍ഘനാളത്തെ ശാസ്ത്രീയമായ അന്വേഷണത്തിലൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. നാട്ടുകാരടക്കം നൂറ് കണക്കിനാളുകളെ സംശയിക്കുകയും ചോദ്യംചെയുകയും ചെയ്ത പോലീസ് മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ പരിശോധിച്ചു. എന്നാല്‍ കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്14 ന് അസം സ്വദേശിയായ അമീറുല്‍ ഇസ്‌ലാമിനെ കേരള - തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.

അമീറിന് കുരുക്ക് മുറുകിയത് പോലീസിന്റെ ശാസ്ത്രീയ അന്വേഷണ റിപ്പോര്‍ട്ട്, ആളൂരിനും രക്ഷിക്കാനായില്ല, സൗമ്യ വധകേസിന് ശേഷം കേരളം ഞെട്ടിയ ജിഷ കേസില്‍ അമീറുള്‍ കുറ്റകാരനാണെന്ന് കോടതി കണ്ടെത്തി; ശിക്ഷ എന്തെന്ന് ബുധനാഴ്ച്ച അറിയാം

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍ എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുല്‍ ഇസ്‌ലാമാണെന്ന് പോലീസ് കണ്ടെത്തിയത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കടക്കല്‍, പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയതിനാല്‍ കേസിന്റെ വിചാരണ കുറുപ്പംപടി കോടതിയില്‍ നിന്ന് എറണാകുളം സെഷന്‌സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ജിഷയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്ത കറ, ജിഷയുടെ നഖങ്ങള്‍ക്കിടയില്‍ പറ്റിപാടിച്ചിരുന്ന തൊലി, വസ്ത്രത്തില്‍ ഉണ്ടായിരുന്ന ഉമിനീര്, ജിഷയുടെതല്ലാത്ത തലമുടി, വീടിന് വെളിയില്‍ നിന്നും ലഭിച്ച ഒരു ജോടി ചെരിപ്പ്, തുടങ്ങിയവയാണ് അന്വേഷണ സംഘത്തിന് ലഭിച്ച പ്രധാന തെളിവുകള്‍.

നീണ്ട 75 ദിവസത്തെ വിസ്താരമാണ് കേസില്‍ കോടതിയില്‍ നടന്നത് പ്രതിക്കുവെണ്ടി സൗമ്യ വധകേസില്‍ കോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കാന്‍ വേണ്ടി വാധിച്ച പ്രമുഖ അഭിഭാഷകനായ അഡ്വ; ആളൂരാണ് വാധിച്ചത്. പ്രതി കുറ്റക്കാരനാണ് എന്ന പറഞ്ഞ കോടതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കിലെന്ന് അറിയിച്ചു. പ്രതികെതിരെ ശിക്ഷ ബുധനാഴ്ച്ച വിധിക്കും ചൊവാഴ്ച്ച വിധികേള്‍ക്കാന്‍ ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്ലെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ernakulam, Kerala, Crime, Court, Trending, Murder-case, Police, Accuse, Investigation, Student, Court found Amirul guilty in jisha murder case

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL