city-gold-ad-for-blogger
Aster MIMS 10/10/2023

അശാസ്ത്രീയ കോണ്‍ക്രീറ്റ് റോഡ് നിര്‍മാണങ്ങള്‍ മരണക്കെണി ഒരുക്കുന്നു, മന്ത്രിയുടെ ഉത്തരുവുകള്‍ക്ക് പുല്ലു വില

കാസര്‍കോട്: (www.kasargodvartha.com 12.12.2017) അശാസ്ത്രീയമായ കോണ്‍ക്രീറ്റ് റോഡ് നിര്‍മാണങ്ങള്‍ മരണക്കെണി ഒരുക്കുന്നതായി ആക്ഷേപമുയരുന്നു. നവീനമായ രീതിയിലുള്ള റോഡ് നിര്‍മാണത്തിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കണമെന്ന മന്ത്രിയുടെ ഉത്തരവുകള്‍ പോലും കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ അശാസ്ത്രീയമായി കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഞ്ചുമീറ്റര്‍ ഉള്ള റോഡ് മൂന്നു മീറ്റര്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്യുകയും റോഡിന്റെ ഇരുവശങ്ങളും അപകടകരമായ കുഴികള്‍ ഉണ്ടാവുകയും ചെയ്യുന്നതുമൂലം ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടാന്‍ കാരണമാകുന്നുവെന്നാണ് പരാതിയുയരുന്നത്.

റോഡ് മുഴുവനായും കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം കുറച്ചുഭാഗങ്ങള്‍ മാത്രം കോണ്‍ക്രീറ്റ് ചെയ്യുന്നത് അശാസ്ത്രീയമാണെന്നാണ് പരാതി.
കാസര്‍കോട്ടെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ അശാസ്ത്രീയമായ രീതിയിലുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം നടന്നുവരികയാണ്. അപകടക്കെണി ഒരുക്കി നിലവിലെ റോഡില്‍ നിന്നും എട്ടും പത്തും ഇഞ്ച് ഉയരത്തിലാണ് പല സ്ഥലങ്ങളിലും കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത്.

പഴയ ടാറിംഗ് റോഡുകള്‍ മുഴുവന്‍ കിളക്കാതെ 20 സെ.മീ മാത്രം കിളച്ച് രേഖപ്പെടുത്തിയ എസ്റ്റിമേറ്റ് നടപടിയില്‍ വരുന്ന അപാകതയാണ് റോഡിന്റെ ഉയരം കൂടുവാന്‍ കാരണമാകുന്നത്. നിലവില്‍ 20 സെ.മീ കനത്തില്‍ റോഡ് പ്രതലം മാത്രം എടുത്തു മാറ്റി വീണ്ടും കോണ്‍ക്രീറ്റ് നടത്തുമ്പോള്‍ റോഡിന്റെ നിലവിലുണ്ടായിരുന്ന വീതി പോലും നഷ്ടപ്പെടുകയും ഇരുവശങ്ങളിലും കുഴികള്‍ രൂപപ്പെടുകയുമാണ് ചെയ്യുന്നത്. ഇത് ഇരു വശങ്ങളിലും വെള്ളം കെട്ടി നില്‍ക്കാനും മഴ കാലത്ത് കുടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്.

നിര്‍മാണ സ്ഥലം സന്ദര്‍ശിക്കാതെ എസ്റ്റിമേറ്റ് തയാറാക്കുന്ന ഉദ്യോഗസ്ഥരാണ് അശാസ്ത്രീയ നിര്‍മാണത്തിന് മുഖ്യ കാരണക്കര്‍. ഇത് കരാറുകാര്‍ക്ക് തട്ടിപ്പിനുള്ള അവസരമുണ്ടാക്കുന്നു. സൈഡുകളില്‍ കനം കൂടി മധ്യ ഭാഗത്ത് പഴയ റോഡിന്റെ മുകള്‍ ഭാഗം കുറച്ച് കോണ്‍ക്രീറ്റ് ചെയ്താണ് ക്രമക്കേട് നടത്തുന്നത്. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുന്നതു മൂലം പലപ്പോഴും സംഘര്‍ഷാവസ്ഥ ഉടലെടുക്കുന്നു.

നേരത്തെ കാസര്‍കോട് എംജി റോഡിന്റെ നിരീക്ഷണ ഉദ്യോഗസ്ഥനും ചെര്‍ക്കള ദേശീയപാതയില്‍ തല തിരിഞ്ഞ സര്‍ക്കിളിന്റെ ഉപജ്ഞാതാവുമായ പിഡബ്ല്യുഡി ഉദ്യോഗസ്ഥനെ അഴിമതി വിരുദ്ധ സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റിയിരുന്നു. റോഡുകളുടെ അശാസ്ത്രീയ നിര്‍മാണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലതവണ മുറവിളി കൂട്ടിയിട്ടും ഉദ്യോഗസ്ഥര്‍ നിലപാടുകള്‍ മാറ്റുന്നില്ല.

നല്ല വിദ്യാഭ്യാസമുള്ള കരാറുകാര്‍ പണിതാല്‍ ഗുണമേന്മയുള്ള റോഡുകള്‍ സൃഷ്ടിക്കാം, ഇന്ന് ആര്‍ക്കും കരാര്‍ ജോലികള്‍ ഏറ്റെടുത്ത്  കരാറുകാരനായി ചമഞ്ഞ് തട്ടിപ്പ് നടത്താമെന്നും അടിസ്ഥാന സൗകര്യ വികസനം അറിവുള്ളവര്‍ നടത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്നെ പറഞ്ഞിരുന്നു. അഭിപ്രായം പറയുന്നത് വികസനം തടസപ്പെടുത്താനാണെന്ന സമീപനം സര്‍ക്കാറിനില്ലെന്നും എല്ലാ കാര്യങ്ങളിലും തുറന്ന സമീപനം ഉണ്ടാകണമെന്നുമാണ് മന്ത്രിമാര്‍ പറയുന്നത്. റോഡ് കിളച്ചു മറിച്ചതിന് ശേഷം ഉപേക്ഷിക്കും എന്നുള്ള ഭീഷണിയാണ് ചില കരാറുകാര്‍ സ്വീകരിച്ചു പോരുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കാസര്‍കോട്ട് വീണ്ടും ഉദ്യോഗസ്ഥ മാഫിയ ബന്ധങ്ങള്‍ അഴിമതിയുടെ പുതിയ തലങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയാണ്. അശാസ്ത്രീയമായ രീതിയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും മാറ്റുകയും തട്ടിപ്പ് നടുത്തുന്ന കരാറുകാരെ കരിമ്പട്ടികയില്‍പെടുത്തിയാല്‍ തന്നെ നാട്ടിലെ റോഡുകള്‍ മികച്ചതാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അശാസ്ത്രീയ കോണ്‍ക്രീറ്റ് റോഡ് നിര്‍മാണങ്ങള്‍ മരണക്കെണി ഒരുക്കുന്നു, മന്ത്രിയുടെ ഉത്തരുവുകള്‍ക്ക് പുല്ലു വില

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Minister, Road, Corruption in Road concrete construction

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL