Join Whatsapp Group. Join now!
Aster MIMS 10/10/2023

സോഷ്യല്‍ മീഡിയ ഇല്ലാതിരുന്ന കാലത്തും കൊല്ലപ്പെട്ടുവെന്ന പ്രചരണം; ജീവിച്ചിരിക്കുമ്പോള്‍ തന്നെ മടിക്കൈ കമ്മാരന് നിയമസഭയുടെ അനുശോചനവും

ജീവിച്ചിരിക്കുമ്പോള്‍ തന്നെ മടിക്കൈ കമ്മാരന് നിയമസഭയുടെ അനുശോചനം. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ മടിക്കൈ കമ്മാരന്‍ രാഷ്ട്രീKasaragod, Kerala, news, Kanhangad, Remembrance, Condolence for Madikai Kammaran
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) ജീവിച്ചിരിക്കുമ്പോള്‍ തന്നെ മടിക്കൈ കമ്മാരന് നിയമസഭയുടെ അനുശോചനം. പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ മടിക്കൈ കമ്മാരന്‍ രാഷ്ട്രീയ എതിരാളികളുടെ അക്രമത്തില്‍ കൊല്ലപ്പെട്ടുവന്ന പ്രചാരണം ഉയര്‍ന്നതോടെയാണ്  1967ല്‍ അന്നത്തെ പിഎസ്പി എംഎല്‍എ കെ കെ അബു നിയമസഭയില്‍ സബ്മിഷന്‍ കൊണ്ടുവന്നത്.

മാവുങ്കാല്‍ കോട്ടപ്പാറയില്‍ ക്രൂരമായ അക്രമത്തിനിരയായ കമ്മാരന്‍ മരിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് അബുവിന്റെ നിയമസഭ സബ്മിഷന്‍. എന്നാല്‍ അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റുവെങ്കിലും കമ്മാരന്‍ മരണമുഖത്തു നിന്ന് രക്ഷപ്പെട്ട കാര്യം അറിയുമ്പോഴേക്കും നിയമസഭയുടെ അനുശോചനം പുറത്തുവന്നു. തത്സമയം ബാംഗ്ലൂരിലായിരുന്ന അന്നത്തെ സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാര്‍ കാര്‍ മാര്‍ഗം കമ്മാരന്റെ 'മൃതദേഹം' കാണാന്‍ കാഞ്ഞങ്ങാട്ടെത്തുകയും ചെയ്തു.

മരിച്ചുവെന്ന് കരുതി അക്രമികള്‍ റോഡിലുപേക്ഷിച്ച കമ്മാരന്‍ പിന്നെ ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും കൂടുതല്‍ കരുത്തോടെ തിരിച്ചുവരികയായിരുന്നു. പിഎസ്പി വിട്ട് ജനസംഘത്തില്‍ ചേര്‍ന്നതോടെ ഒരു വലിയ ജനസമൂഹത്തെ തന്റെ ചൂണ്ടുവിരല്‍ പുറത്തു നിര്‍ത്താന്‍ കമ്മാരനെന്ന ധിഷണാശാലിയായ നേതാവിന് കാലം ഏറെ വേണ്ടിവന്നില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികളിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകുമ്പോള്‍ വലിയൊരു വിഭാഗത്തെ തന്റെ വഴിത്താരയിലൂടെ ജനസംഘത്തിലേക്കും പിന്നെ ബിജെപിയിലേക്കും ആകര്‍ഷിക്കാന്‍ കമ്മാരന് കഴിഞ്ഞു.

ജില്ലയില്‍ ബിജെപിയുടെ ആദ്യത്തെ രക്തസാക്ഷി കോടോം-ബേളൂര്‍ പൂതങ്ങാനത്തെ കെ പി ഭാസ്‌കരന്‍ കൊല്ലപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് ഗ്രാമമായിരുന്ന പൂതങ്ങാനത്തെ പിന്നീടിങ്ങോട്ട് കാവി പുതപ്പിച്ച് നിര്‍ത്തിയതും കമ്മാരന്റെ മിടുക്ക് തന്നെ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Remembrance, Condolence for Madikai Kammaran