Join Whatsapp Group. Join now!
Aster MIMS 10/10/2023

വില്ലേജ് ഓഫീസുകളില്‍ നിന്നും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല; അപേക്ഷകര്‍ വട്ടംകറങ്ങുന്നു

വില്ലേജ് ഓഫീസുകളില്‍ നിന്നും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് അപേക്ഷകരെ വട്ടംകറക്കുന്നു. കൃഷിഭവനുകളിലെ ഡാറ്റാബാങ്കില്‍ നിന്നും ഭൂമിയുടെ തKasaragod, Kerala, news, Certificates, Village Office, Application, Certificated can't get from Village office; Applicants in trouble
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) വില്ലേജ് ഓഫീസുകളില്‍ നിന്നും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് അപേക്ഷകരെ വട്ടംകറക്കുന്നു. കൃഷിഭവനുകളിലെ ഡാറ്റാബാങ്കില്‍ നിന്നും ഭൂമിയുടെ തരംതിരുത്തേണ്ട ഭൂവുടമകളാണ് അപേക്ഷ നല്‍കാനാകാതെ ദുരിതമനുഭവിക്കുന്നത്. ഇക്കഴിഞ്ഞ മാസം 27 വരെയായിരുന്നു അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയ്യതി 2008 ന് മുമ്പ് നികത്തിയ നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും കൃഷിഭവനുകളിലെ ഡാറ്റാ ബാങ്കുകളില്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി കൃഷിഭവനുകളില്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഇതേ തുടര്‍ന്ന് കൃഷിഭവനുകളിലെ ഡാറ്റ ബാങ്കുകളില്‍ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ രേഖമൂലംപരാതി നല്‍കിയാല്‍ അവ തിരുത്തി കൊടുക്കാന്‍ കൃഷിഭവന്‍ മുഖേന നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. എന്നാല്‍ റീസര്‍വേ നടത്തിയതിന് ശേഷം ഭൂമി സംബന്ധമായ വിവരങ്ങളില്‍ വന്ന ആപാകതകള്‍ കൃഷിഭവനില്‍ നല്‍കേണ്ട അപേക്ഷയോടൊപ്പം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതെ വന്നത് ഭൂവുടമകള്‍ക്ക് കനത്ത പ്രഹരമായി മാറുകയായിരുന്നു. ഡാറ്റബാങ്കില്‍ ഉള്‍പ്പെട്ട പുരയിടങ്ങളെയും പറമ്പുകളെയും കെട്ടിടങ്ങളെയും കൃഷിഭവന്‍ രേഖകളില്‍ നിന്ന് ഒഴിവാക്കി കിട്ടേണ്ട അപേക്ഷ നല്‍കുന്നതോടൊപ്പം വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള കൈവശവകാശ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടിയിരുന്നു.

റീസര്‍വെ മൂലമുണ്ടായ താളപിഴകള്‍ കാരണം വില്ലേജ് ഓഫീസുകളില്‍ നിന്ന് യഥാസമയം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റും ലഭിക്കാതിരുന്നത് ഡാറ്റാ ബാങ്കില്‍ തിരുത്തല്‍ നടത്തേണ്ടതായി വന്ന ഭൂവുടമകള്‍ തീര്‍ത്തും വെട്ടിലാവുകയായിരുന്നു. ഇത് മൂലം നിശ്ചിത സമയത്തിനുള്ളില്‍ കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള പലരുടെയും അവസരങ്ങളാണ്  നഷ്ടപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Certificates, Village Office, Application, Certificated can't get from Village office; Applicants in trouble