City Gold
news portal
» » » » » » » » » നിയന്ത്രണം വിട്ട കാര്‍ പള്ളിയുടെ മുകളിലേക്ക് മറിഞ്ഞു; ചുമരുകള്‍ക്ക് കേടുപാട് സംഭവിച്ചു, ഡ്രൈവര്‍ രക്ഷപ്പെട്ടു

ചെര്‍ക്കള:(www.kasargodvartha.com 06/12/2017) നിയന്ത്രണം വിട്ട കാര്‍ പള്ളിയുടെ മുകളിലേക്ക് മറിഞ്ഞ് ചുമരുകള്‍ക്ക് കേടുപാട് സംഭവിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ചെര്‍ക്കള ചൂരിമൂല മുഹ്യുദ്ദീന്‍ ജുമാ മസ്ജിദിന് മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്നും പറയുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാരമായി പരിക്കേറ്റു. കോഴിക്കോട് ജവഹര്‍ നഗര്‍ കോളനിയിലെ റെനില്‍ ശേഖറിനാണ് പരിക്കേറ്റത്.

മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുന്നതിനിടെ വഴി തെറ്റിവന്ന കാര്‍ ആണ് അപകടത്തില്‍ പെട്ടത്. സുഹൃത്ത് കോട്ടക്കല്‍ സ്വദേശി ഹമീദിനോടൊപ്പമാണ് റെനില്‍ മംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്. കോഴിക്കോട്ട് നിന്ന് കോട്ടക്കല്ലിലേക്ക് ഏറെ ദൂരമുള്ളതിനാല്‍ കാസര്‍കോട് ഇറങ്ങി ബസില്‍ പോകാന്‍ ഹമീദ് തീരുമാനിച്ചു. ഹമീദിനെ കാസര്‍കോട്ട് ഇറക്കി റെനില്‍ ശേഖര്‍ കോഴിക്കോട്ടേക്ക് യാത്ര തുടരുകയായിരുന്നു.


ചെര്‍ക്കളയിലെത്തിയപ്പോള്‍ വഴിതെറ്റി ബദിയഡുക്ക റോഡിലൂടെ പോവുകയായിരുന്നു. ചൂരിമൂല വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിടുകയും ചൂരിമൂല മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന്റെ ചുമരിലിടിച്ച് സ്‌കോര്‍പിയോ മറിയുകയുമായിരുന്നു. പള്ളിയിലെ എയര്‍കണ്ടീഷന് തകരാര്‍ സംഭവിക്കുകയും വാതിലിനോട് ചേര്‍ന്ന് അകത്തും പുറത്തും മതിലിന്റെ തേപ്പു പാളി അടര്‍ന്നുവീഴുകയും ചെയ്തു.

വിവരമറിഞ്ഞ് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്തും സംഘവും സ്ഥലത്തെത്തിയിരുന്നു. പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും തനിക്ക് പരിക്കൊന്നുമില്ലെന്ന് റെനില്‍ ശേഖര്‍ പറഞ്ഞു. അപകടവിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് യാത്ര പുറപ്പെട്ട സുഹൃത്ത് കോട്ടക്കല്‍ സ്വദേശി ഹമീദ് തിരികെ വന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cherkala, Kasaragod, Car, Accident, Car-driver, Injured, Car accident: driver injured  

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date