city-gold-ad-for-blogger
Aster MIMS 10/10/2023

തോമസ് ഐസക്കിന് കണ്ണും കാതുമില്ല: ബിജെപി

ആലപ്പുഴ: (www.kasargodvartha.com 15.12.2017) ധനമന്ത്രി തോമസ് ഐസക്കിന് കണ്ണും കാതുമില്ലാത്ത അവസ്ഥയിലാണെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ സോമന്‍. അതുകൊണ്ടാണ് തീരദേശത്തെ കടലിന്റെ മക്കളുടെ രോദനം അദ്ദേഹം കേള്‍ക്കാത്തതും അവരുടെ കഷ്ടപ്പാടുകള്‍ അറിയാത്തതും. 17 വര്‍ഷമായി ജനപ്രതിനിധിയും മന്ത്രിയുമായി ഇരുന്ന ഐസക്കിന് വര്‍ഷങ്ങളായുള്ള തീരദേശ ജനതയുടെ ആവശ്യമായ പുലിമുട്ടും കടല്‍ ഭിത്തിയും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അദ്ദേഹം മണ്ഡലത്തിന്റെ ജനപ്രതിനിധി ആയതിനു ശേഷമാണ് മണ്ഡലത്തിലെ പരമ്പരാഗത വ്യവസായങ്ങളും വ്യവസായ ശാലകളും അടച്ചു പൂട്ടിയത്. ആരോഗ്യരംഗത്ത് സ്വന്തം മണ്ഡലത്തില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിപോലും കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ജനതയുടെ കഷ്ടപ്പാടും വേദനയും കാണാനും കേള്‍ക്കാനും കഴിയാത്ത കണ്ണും കാതും നഷ്ടപെട്ട ധനമന്ത്രി രാജിവെച്ച് മണ്ഡലത്തെ രക്ഷിക്കുകയാണ് വേണ്ടതെന്ന് സോമന്‍ ആവശ്യപ്പെട്ടു.

തോമസ് ഐസക്കിന് കണ്ണും കാതുമില്ല: ബിജെപി

തോമസ് ഐസക്ക് രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി എല്‍ പി ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, സംസ്ഥാന സമിതി അംഗം ആര്‍ ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, ജി മോഹനന്‍, മറ്റു ഭാരവാഹികളായ വാസുദേവക്കുറുപ്പ്, കെ പി സുരേഷ് കുമാര്‍, ജ്യോതി രാജീവ്, മോര്‍ച്ച ഭാരവാഹികളായ പദ്മകുമാര്‍, ടി സി രഞ്ജിത്, പി കെ ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ സി പി മോഹനന്‍, ഉണ്ണികൃഷ്ണ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Alappuzha, Kerala, News, BJP, BJP against Thomas Isaac.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL