City Gold
news portal
» » » » » » » സദസ്സിനെ വിസ്മയിപ്പിച്ച് എട്ടു വയസുകാരി ഇവാനിയ ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍

കൊച്ചി: (www.kasargodvartha.com 06.12.2017) നെല്ല് എന്ന സിനിമയില്‍ ലത മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ 'കദളി ചെങ്കദളി..' എന്ന ഗാനം ഇവാനിയ ഷിനു എറണാകുളം ജനറല്‍ ആശുപത്രിയിലെ ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ വേദിയില്‍ പാടിയപ്പോള്‍ സദസ്സ് ഒന്നടങ്കം വിസ്മയിച്ചു. അത്രയ്ക്ക് അതിശയിപ്പിക്കുന്നതായിരുന്നു ഇവാനിയയുടെ ശബ്ദവും ആലാപനവും.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, കാസിനോ എയര്‍ കാറ്ററേഴ്സ് ആന്‍ഡ് ഫ്ളൈറ്റ് സര്‍വീസസ് എന്നിവ സംയുക്തമായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി സംഘടിപ്പിച്ചു വരുന്നത്. പരിപാടിയുടെ 198-ാമത് ലക്കമായിരുന്നു ബുധനാഴ്ച.

Kerala, Kochi, Hospital, Girl, Song, Eranakulam, Sheena, Tamil, Hindi, Teacher, Biennale Music: Young girl steals the show at General Hospital


'വൈപ്പിന്‍ ന്യൂ വോയ്സ്' എന്ന സംഗീത ട്രൂപ്പാണ് പരിപാടി അവതരിപ്പിക്കാനെത്തിയത്. അന്തരിച്ച ചലച്ചിത്ര താരങ്ങളായ ശശി കപൂര്‍, അബി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതിനു ശേഷമായിരുന്നു പരിപാടി. ഷിനു സി സി, ആന്‍സി തോമസ് എന്നിവരാണ് ഇവാനിയയ്ക്കു പുറമേ പരിപാടിയില്‍ ഉണ്ടായിരുന്നത്. ഷിനുവിന്റെ മകളാണ് എറണാകുളം സെന്റ് തെരേസാസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇവാനിയ. ആകെ പതിനാല് പാട്ടുകളാണ് മൂവരും ചേര്‍ന്ന് പാടിയത്. പന്ത്രണ്ട് മലയാളം പാട്ടുകള്‍ക്കൊപ്പം തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും ഓരോ ഗാനവും ഇവര്‍ ആലപിച്ചു.

ഡ്രൈവറായി ജോലി നോക്കുന്ന ഷിനു സംഗീതത്തോടുള്ള അഭിനിവേശം കാരണമാണ് വൈപ്പിന്‍ ന്യൂ വോയ്സ് എന്ന സംഗീത ട്രൂപ്പിനു രൂപം നല്‍കിയത്. കഴിഞ്ഞ പത്തു വര്‍ഷമായി ഷിനു സംഗീത രംഗത്തുണ്ട്. അഞ്ച് വയസ്സുമുതല്‍ പാടാന്‍ തുടങ്ങിയതാണ് ഇവാനിയ എന്ന കൊച്ചു മിടുക്കി. താലൂക്ക്, ജില്ലാതലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

അധ്യാപിക കൂടിയായ ആന്‍സി തോമസ് വരാപ്പുഴ സ്വദേശിയാണ്. എട്ടു വര്‍ഷമായി ഗാനമേളകളിലെ സജീവ സാന്നിദ്ധ്യമാണ് ആന്‍സി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, Hospital, Girl, Song, Eranakulam, Sheena, Tamil, Hindi, Teacher, Biennale Music: Young girl steals the show at General Hospital

About Kvartha Rah

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date