Join Whatsapp Group. Join now!
Aster MIMS 10/10/2023

എ ജി സി ബഷീറിന്റെ ഇടപെടല്‍ ഫലം കണ്ടു; ചീഫ് സെക്രട്ടറി ഇടങ്കോലിട്ട വിദ്യാനഗര്‍ - നീര്‍ച്ചാല്‍ - മുണ്ട്യത്തടുക്ക റോഡിന് സാങ്കേതിക അനുമതി ലഭിച്ചു; സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപനം നിര്‍മിക്കുന്ന മെക്കാഡം റോഡിന് ആദ്യഘട്ടമായി നാല് കോടി അനുവദിച്ചു

ചീഫ് സെക്രട്ടറി ഇടങ്കോലിട്ട വിദ്യാനഗര്‍ - നീര്‍ച്ചാല്‍ - മുണ്ട്യത്തടുക്ക റോഡിന് സാങ്കേതിക അKerala, kasaragod, news, Road, Vidya Nagar, kasaragod, 4 crores allowed for Vidyanagar - Mundyathadukka - Neerchal road
കാസര്‍കോട്: (www.kasargodvartha.com 06/12/2017) ചീഫ് സെക്രട്ടറി ഇടങ്കോലിട്ട വിദ്യാനഗര്‍ - നീര്‍ച്ചാല്‍ - മുണ്ട്യത്തടുക്ക റോഡിന് സാങ്കേതിക അനുമതി ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപനം നിര്‍മിക്കുന്ന മെക്കാഡം റോഡിന് ആദ്യഘട്ടമായി നാല് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ബുധനാഴ്ച വൈകീട്ടോടെയാണ് ചീഫ് എഞ്ചിനിയര്‍ റോഡിന് സാങ്കേതിക അനുമതി നല്‍കിയത്. 11 കിലോ മീറ്റര്‍ വരുന്ന റോഡിന്റെ മൂന്നര കിലോ മീറ്ററാണ് ആദ്യ ഘട്ടത്തില്‍ മെക്കാഡം ടാറിംഗ് നടത്തുക. തുടര്‍ന്ന് മൂന്ന് കോടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനവും ബാക്കി മൂന്നാം ഘട്ടമായും നിര്‍മാണം പൂര്‍ത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്.



ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് തന്നെ ഈ റോഡിന് സാങ്കേതിക അനുമതി ലഭിച്ചിരുന്നുവെങ്കിലും ചീഫ് സെക്രട്ടറി ഇതിന് ഉപാധികള്‍ വെക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ മന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് എ ജി സി ബഷീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സംഭവം ഏറെ ചര്‍ച്ചാ വിഷയമാകുകയായിരുന്നു.

പദ്ധതി നടപ്പില്‍ വരുന്നതിന് മുമ്പ് ട്രാഫിക് സര്‍വെ, ബെന്‍ഗില്‍ മാന്‍ ബീം ടെസ്റ്റ്, മണ്ണ് പരിശോധന എന്നിവ നടത്തി അതിന്റെ റിപ്പോര്‍ട്ടും റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം എന്നിവ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ സഹായത്തോടെ വിലയിരുത്തി അതിന്റെ ഫലവും ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കണമെന്നായിരുന്നു ഉപാധി. കോഴിക്കോട് എന്‍ ഐ ടിയും കാസര്‍കോട് എല്‍ ബി എസ് കോളജും സംയുക്തമായാണ് ഈ ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാക്കിയതെന്ന് എ ജി സി ബഷീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പരിശോധനയ്ക്കായി 1.87 ലക്ഷം രൂപയാണ് ചെലവായത്. ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഗര്‍ഭിണിയായ യുവതി ഈ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ ഗര്‍ഭം അലസിപ്പോയ സംഭവവും ബസിന്റെ ടയറില്‍ നിന്ന് കല്ല് തെറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ സംഭവവും ഉള്‍പ്പെടെ നിരവധി പ്രയാസങ്ങളാണ് ജനങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗീകാരം നല്‍കിയ പദ്ധതിക്കാണ് ചീഫ് സെക്രട്ടറി തന്നെ തുരങ്കം വെക്കാന്‍ ശ്രമിച്ചിരുന്നത്.

Related News: മെക്കാഡം റോഡ് പദ്ധതിക്ക് ഇടങ്കോലുമായി ചീഫ് സെക്രട്ടറിയുടെ വ്യവസ്ഥകള്‍; പരിഹാരം ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മന്ത്രിക്ക് കത്തയച്ചു

Keywords: Kerala, kasaragod, news, Road, Vidya Nagar, kasaragod,  4 crores allowed for Vidyanagar - Mundyathadukka - Neerchal road