City Gold
news portal
» » » » » » » » » » » ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18കാരന് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതരം

ബദിയടുക്ക: (www.kasargodvartha.com 06/12/2017) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18 വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ചൂരി നൂറുല്‍ ഹുദ മസ്ജിദ് ഇമാം മുണ്ട്യത്തടുക്ക ബന്‍പത്തടുക്കയിലെ അബ്ബാസ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് മിദ്ലാജാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ബദിയഡുക്ക മുണ്ട്യത്തടുക്ക പള്ളം ഗുണാജെ റോഡിലായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ മിദ്ലാജിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുണ്ട്യത്തടുക്കയിലെ അവിനാഷ് (24), മുത്തു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മുണ്ട്യത്തടുക്ക പള്ളയില്‍ നിന്നും വന്‍മ്പത്തടുക്കയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ്  മിദ്ലാജ് അപകടത്തില്‍ പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷമാണ് മിദിലാജ് പ്ലസ് ടു പഠനം പൂത്തിയാക്കിയത്. മാതാവ്: റുഖിയ. സഹോദരങ്ങള്‍: അമീര്‍, ഹമീദ്, അര്‍ഷാദ്, കബീര്‍, ഫാറൂഖ്, ഹസീന, ഫര്‍സാന, ഫൈറൂസ.

Kasaragod, Badiyadukka, Accident, Death, Obituary, News, Top-Headlines, Bike, Injured, Midlaj

Keywords: Kasaragod, Badiyadukka, Accident, Death, Obituary, News, Top-Headlines, Bike, njured, Midlaj 

< !- START disable copy paste -->

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date