പേപ്പട്ടിയുടെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്
Dec 15, 2017, 19:48 IST
ഉപ്പള: (www.kasargodvartha.com 15.12.2017) പേപ്പട്ടിയുടെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. ഉപ്പള ചെറുഗോളിയിലും നയാബസാറിലുമാണ് നായശല്യം രൂക്ഷമായിരിരക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട്. പരിഭ്രാന്തി പരത്തിയ പേപ്പട്ടിയെ നാട്ടുകാര്‍ പിന്നീട് തല്ലിക്കൊന്നു.വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ചെറുഗോളിയില്‍ കാല്‍നട യാത്രക്കാരെയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയും പേപ്പട്ടി കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
രാത്രിയിലും പരാക്രമം തുടര്‍ന്ന പേപ്പട്ടിയെ് ചെറുഗോളി ഫയര്സ്റ്റേഷന് സമീപം വെച്ച് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.
രാത്രിയിലും പരാക്രമം തുടര്‍ന്ന പേപ്പട്ടിയെ് ചെറുഗോളി ഫയര്സ്റ്റേഷന് സമീപം വെച്ച് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Dog, Attack, 10 injured after dog bite
Keywords: Kasaragod, Kerala, news, Injured, Dog, Attack, 10 injured after dog bite