Join Whatsapp Group. Join now!
Aster MIMS 10/10/2023

പരിശീലനത്തിനെത്തിയ യുവതിയെ പീഡിപ്പിച്ചു; ജിംനേഷ്യം ഉടമ അറസ്റ്റില്‍

ജിംനേഷ്യത്തിലെത്തില്‍ പരിശീലനത്തിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിKasaragod, Kerala, news, arrest, Police, Youth, Molestation, Woman molested; case against Gym shop owner
പയ്യന്നൂര്‍: (www.kasargodvartha.com 17.11.2017) ജിംനേഷ്യത്തിലെത്തില്‍ പരിശീലനത്തിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയിലെ എരമത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന നടുവിലെ വീട്ടില്‍ പ്രമോദ് കുമാറാ (42)ണ് ഇവിടെ വ്യായാമത്തിനെത്തിയ മുപ്പത്തിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയത്.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ വെള്ളിയാഴ്ച രാവിലെ പയ്യന്നൂര്‍ സിഐ എം പി ആസാദ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രമോദിനെ റിമാന്‍ഡ് ചെയ്തു. തന്നെ ജിംനേഷ്യം ഉടമ പീഡനത്തിനിരയാക്കിയെന്ന് 33 കാരി പെരിങ്ങോം പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജിംനേഷ്യത്തില്‍ പുലര്‍ച്ചെ പരിശീലനത്തിനെത്തിയ യുവതിയെ പ്രമോദ്കുമാര്‍ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Youth, Molestation, Woman molested; Gym shop owner arrested