Join Whatsapp Group. Join now!
Aster MIMS 10/10/2023

കലാ- കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സ്‌റ്റേഷനില്‍ അറിയിക്കുകയും ഡിവൈഎസ്പിയില്‍ നിന്ന് അനുവാദം വാങ്ങുകയും ചെയ്യണം; മുന്നറിയിപ്പുമായി പോലീസ്

ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മാസം മുതലുണ്ടായ പല പ്രാദേശിക കലാ- കായിക മേളകളിലും Kasaragod, Kerala, News, DYSP, Police, Police stations, When conduct any programs Organizers to inform police stations, says District police chief.
കാസര്‍കോട്: (www.kasargodvartha.com 18.11.2017) ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മാസം മുതലുണ്ടായ പല പ്രാദേശിക കലാ- കായിക മേളകളിലും ചില അനിഷ്ട്ട സംഭവങ്ങളുണ്ടായതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഈ വര്‍ഷം വിവിധ ക്ലബുകളുടെയും മറ്റ് സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാ കായിക മേളകളെ കുറിച്ച് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

Kasaragod, Kerala, News, DYSP, Police, Police stations, When conduct any programs Organizers to inform police stations, says District police chief.

അനിഷ്ട്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍ കരുതല്‍ നടപടിയെന്ന നിലയിലാണ് നടപടിയുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും ക്ലബ്ബുകളോ സംഘടനകളോ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കേണ്ടതും പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഡി വൈ എസ് പിയില്‍ നിന്നും രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.

സംഘാടകര്‍ ഈ ഉത്തരവ് കര്‍ശരനമായി പാലിക്കേണ്ടതും ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റുന്ന പക്ഷം സംഘാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, DYSP, Police, Police stations, When conduct any programs Organizers to inform police stations, says District police chief.