Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോറിക്ക് കല്ലെറിഞ്ഞ ശേഷം അക്രമികള്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു; പോലീസെത്തുമ്പോഴേക്കും രക്ഷപ്പെട്ടു

ലോറിക്ക് കല്ലെറിഞ്ഞ ശേഷം അക്രമികള്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തുന്നതിനിടെ ബൈക്കുപേക്ഷിച്ച് ഇരുKasaragod, Kerala, news, Kumbala, Bike, Attack, Lorry, Stone pelting, Stone pelting against Lorry; Bike in police custody
കുമ്പള: (www.kasargodvartha.com 24.11.2017) ലോറിക്ക് കല്ലെറിഞ്ഞ ശേഷം അക്രമികള്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തുന്നതിനിടെ ബൈക്കുപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 4.30 മണിയോടെ ബന്തിയോട്ട് വെച്ചാണ് സംഭവം നടന്നത്.

കര്‍ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലെത്തിയവരാണ് ലോറിക്ക് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകരുകയും ഡ്രൈവര്‍ റാന്നിയിലെ ഗോപാലകൃഷ്ണന് മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണട ധരിച്ചതിനാലാണ് കണ്ണിന് പരിക്കേല്‍ക്കാതിരുന്നത്. കണ്ണട കല്ലേറില്‍ തകര്‍ന്നിട്ടുണ്ട്.

സംഭവമറിഞ്ഞ് കുതിച്ചെത്തിയ പോലീസ് അക്രമികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ആര്‍.സി ഉടമയെ കണ്ടെത്തിയാല്‍ കല്ലെറിഞ്ഞവരെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Bike, Attack, Lorry, Stone pelting, Stone pelting against Lorry; Bike in police custody