City Gold
news portal
» » » » » » » » » ദേശീയപാതയില്‍ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങള്‍ വീണ്ടും തകര്‍ന്നു; ക്രമക്കേട് നടന്നതായി നാട്ടുകാര്‍

kasargodvartha android application
നീലേശ്വരം: (www.kasargodvartha.com 14.11.2017) ദേശീയ പാതയില്‍ അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങള്‍ വീണ്ടും തകര്‍ന്നു. ദേശീയ പാതയിലെ അപകടവളവായ ചീറ്റക്കാല്‍, കരുവാച്ചേരി എന്നിവടങ്ങളില്‍ കുഴിയടച്ചെങ്കിലും ഈ ഭാഗങ്ങള്‍ വീണ്ടും പൊട്ടിപ്പൊളിഞ്ഞു. അറ്റകുറ്റപണി നടത്തി രണ്ട് ദിവസത്തിനകം തന്നെ ടാറിംഗും കരിങ്കല്ലുകളും ഇളകിറോഡില്‍ ചിതറികിടക്കുകയാണ്.

അറ്റകുറ്റപണിയിലെ ക്രമക്കേടാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയ പാതയില്‍ പള്ളിക്കര ചീറ്റക്കാലിലും കരുവാച്ചേരിയിലും റോഡ് തകര്‍ന്ന് കുഴിയായതിനെതിരെ പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാര്‍ മണ്ണിട്ട് കുഴി നികത്തിയപ്പോഴാണ് കുഴിയടക്കാന്‍ അധികൃതര്‍ രംഗത്തു വന്നത്. എന്നാല്‍ ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവായിരുന്നു. അതാണ് അറ്റകുറ്റപണി നടത്തി രണ്ട് ദിവസത്തിനകം തന്നെ റോഡ് വീണ്ടും കുഴിയായി മാറിയത്.


മഴ വന്നാല്‍ കുഴിയില്‍ വെള്ളം നിറഞ്ഞാല്‍ റോഡ് കാണാതെ വാഹനങ്ങള്‍ കുഴിയില്‍ പെടുകയാണ്. ഇരുചക്ര മുചക്ര വാഹനങ്ങള്‍ കുഴിയില്‍ വീണ് നിത്യവും അപകടത്തില്‍ പെടുകയാണ്. അത്യാസന്ന നിലയില്‍ രോഗികളെയും കൊണ്ട് പോകുന്ന അംബലന്‍സുകളും ഈ കുഴിയില്‍ വീഴുന്നു. കരുവാച്ചേരി വളവില്‍ നിരവധി വാഹനങ്ങള്‍ മറിഞ്ഞ് വീണ സംഭവങ്ങളുണ്ട്. ഈ ഭാഗങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാകുന്നു. കരുവാച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് എഞ്ചിനീയര്‍ ഓഫീസിന്റ മുമ്പിലാണ് ദേശീയ പാത ഏറ്റവും കൂടുതല്‍ തകര്‍ന്നത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തോട്ടുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ദേശീയ പാത തകര്‍ന്നത് അടച്ചുവെങ്കിലും പിറ്റേന്ന് വീണ്ടും പഴയപടിയായി. അറ്റകുറ്റ പ്രവൃത്തിയിലും പൊതുമരാമത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ബി ജെ പി രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുമരാമത്ത് വകുപ് ഓഫീസിലേക്ക് ധര്‍ണയും, മാര്‍ച്ച് നടത്തും. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ ദേശീയ പാത ഉപരോധസമരം നടത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, News, Road, Natives, Complaint, National Highway, Kanhangad, Road damaged with in two days.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date