Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 6 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നാല് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കുംKasaragod, Kerala, news, MSF, SFI, Assault, Attack, College, MSF-SFI clash in LBS Engineering college; 6 injured
കാസര്‍കോട്: (www.kasargodvartha.com 21.11.2017) പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ- എംഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘട്ടനത്തില്‍ നാല് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ എം എസ് എഫ് പ്രവര്‍ത്തകനായ അഡൂര്‍ പാണ്ടി സ്വദേശിയും രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയുമായ ഹാഷിമിനെ (19) മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാഷിമിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ കോളജിനകത്തു വെച്ചാണ് എം എസ് എഫ് പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. പരിക്കേറ്റ എം എസ് എഫ് പ്രവര്‍ത്തകരായ മുഹമ്മദ് കംയാബ്, മുഹമ്മദ് സുഫൈല്‍, മുഹമ്മദ് നിഹാദ് എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പരിക്കേറ്റ് എസ് എഫ് ഐ പ്രവര്‍ത്തകരായ ഇരിട്ടി സ്വദേശി റോജേഷ് റോയി, ശാരോണ്‍ എന്നിവരെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഹാരിസ് തായല്‍, സി.ടി. റിയാസ്, അഷ്‌റഫ് ബോവിക്കാനം, ഖാലിദ് ഷാന്‍, റഫീഖ് വിദ്യാനഗര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, MSF, SFI, Assault, Attack, College, MSF-SFI clash in LBS Engineering college; 6 injured