Join Whatsapp Group. Join now!

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി ബിയര്‍ കുടിപ്പിച്ചു; ലഹരിയില്‍ തളര്‍ന്നപ്പോള്‍ പ്രകൃതിവിരുദ്ധപീഡനവും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; പ്രതി പോലീസ് വലയില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിക്കുകയും ലഹരിയില്‍ തളര്‍ന്ന കുട്ടിയെ പ്രകൃതിവിരുദ്ധ Kasaragod, Kerala, news, Police, Accuse, Threatening, school, Molestation; accused in police custody
കാസര്‍കോട്: (www.kasargodvartha.com 21.11.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിപ്പിച്ച് ബിയര്‍ കുടിപ്പിക്കുകയും ലഹരിയില്‍ തളര്‍ന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയെയാണ് പീഡിപ്പിച്ചത്.

പരിക്കേറ്റ വിദ്യാര്‍ത്ഥി കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. വീട്ടിലേക്ക് മത്സ്യം വാങ്ങാനായി കുണ്ടംകുഴി ടൗണിലേക്ക് പോയതായിരുന്നു കുട്ടി. വിജനമായ സ്ഥലത്ത് കുട്ടി എത്തിയപ്പോള്‍ ഒരാള്‍ വഴിതടഞ്ഞ് നില്‍ക്കുകയും തന്റെ കൂടെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിദ്യാര്‍ത്ഥി വിസമ്മതിച്ചപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ബലമായി ആള്‍ താമസമില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ച് കുട്ടിയെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയും പീഡനത്തിനിരയാക്കുകയുമാണുണ്ടായത്.

ഇക്കാര്യം പുറത്താരോടെങ്കിലുംപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടിയെ വിട്ടയച്ചത്. വീട്ടിലെത്തിയ ഉടന്‍ കുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കള്‍ കുട്ടിയെയും കൂട്ടി ബേഡകം പോലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയുമായിരുന്നു. കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് മജീദ് എന്നയാളെ വലയിലാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി ചൈല്‍ഡ് ലൈനും രേഖപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Accuse, Threatening, school, Molestation; accused in police custody