Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഹമ്മദലി കൊപ്പളത്തിന് ആശ്വാസം; പുല്ലൂരില്‍ അനുവദിച്ച ഭൂമി കുമ്പളയിലേക്ക് മാറ്റി നല്‍കാന്‍ കളക്ടര്‍ക്ക് റവന്യൂമന്ത്രിയുടെ നിര്‍ദേശം

മൊഗ്രാലിന്റെ എഴുത്തുകാരന്‍ മുഹമ്മദലി കൊപ്പളത്തിന് ഒടുവില്‍ ആശ്വാസം. ഹൊസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ പെരിയയില്‍ അനുവദിച്ച ഭൂമി കുമ്പളയിലെവിടെയെKasaragod, Kerala, news, Mogral, Revenue Minister, District Collector, Mohammedali Koppalam's land issue; Take action, Revenue minister order to District collector
മൊഗ്രാല്‍: (www.kasargodvartha.com 24.11.2017) മൊഗ്രാലിന്റെ എഴുത്തുകാരന്‍ മുഹമ്മദലി കൊപ്പളത്തിന് ഒടുവില്‍ ആശ്വാസം. ഹൊസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍ പെരിയയില്‍ അനുവദിച്ച ഭൂമി കുമ്പളയിലെവിടെയെങ്കിലും മാറ്റി നല്‍കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.

മുഹമ്മദാലി കൊപ്പളം ഒരു തുണ്ട് ഭൂമിക്കായി കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. ഒടുവില്‍ ഭൂമി അനുവദിച്ചു കിട്ടിയതാകട്ടെ ഹൊസ്ദുര്‍ഗ് താലൂക്കിലെ പുല്ലൂര്‍, പെരിയയിലും. മൊഗ്രാല്‍ സ്വദേശിയായ മുഹമ്മദലിക്ക് പുല്ലൂര്‍ പെരിയയില്‍ ഭൂമി അനുവദിച്ചു കിട്ടിയതും, വാര്‍ദ്ധക്യ സഹചമായ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി കുമ്പള പ്രസ്സ് ഫോറം ഉദ്ഘാടന വേളയില്‍ റവന്യൂ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. മുഹമ്മദലിയുടെ നിലവിലെ അവസ്ഥയും, ഭാര്യയുടെ മരണം മൂലം സന്താനങ്ങളൊന്നുമില്ലാതെ തീര്‍ത്തും ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിയേണ്ടിവരുന്ന ദുരിതാവസ്ഥയും കാസര്‍കോട് വാര്‍ത്ത ഉള്‍പെടെയുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു.

പരാതിക്കൊപ്പം ഈ വാര്‍ത്തകള്‍ കൂടി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഭൂമി കുമ്പളയിലെവിടെയെങ്കിലും മാറ്റി നല്‍കാന്‍ കലക്ടറോട് നിര്‍ദേശം നല്‍കിയത്. തന്റെ സങ്കടങ്ങളെ അക്ഷരങ്ങളില്‍ കുറിച്ച് അത് കവിതകളായും, നോവലായും, സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്ന മൊഗ്രാലിന്റെ എഴുത്തുകാരനായാണ് മുഹമ്മദലി അറിയപ്പെടുന്നത്. ശാരീരിക അവശത മൂലം ഇപ്പോള്‍ ജോലിയൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് മുഹമ്മദലി കൊപ്പളം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത മുഹമ്മദലി ഭാര്യാ സഹോദരന്റെ കൊപ്പളത്തിലെ വീട്ടില്‍ ഏകനായി താമസിച്ചു വരുന്നു.

ഭൂമി മാറ്റി നല്‍കാനുള്ള മന്ത്രിയുടെ നിര്‍ദേശത്തില്‍ ഏറെ സന്തോഷവാനാണ് ഇപ്പോള്‍ മുഹമ്മദലി കൊപ്പളം.

Related News:
ഭൂരഹിതരില്ലാത്ത ജില്ലയില്‍ ഭൂമിക്കായി വില്ലേജ് ഓഫീസ് കയറിയിറങ്ങിയത് ഒരു പതിറ്റാണ്ട്, ഒടുവില്‍ കിട്ടിയത് കിലോമീറ്ററുകള്‍ ദൂരെയുള്ള പുല്ലൂരില്‍, ദുരിതത്തിലായി മുഹമ്മദലി

 Kasaragod, Kerala, news, Mogral, Revenue Minister, District Collector, Mohammedali Koppalam's land issue; Take action, Revenue minister order to District collector

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mogral, Revenue Minister, District Collector, Mohammedali Koppalam's land issue; Take action, Revenue minister order to District collector