Join Whatsapp Group. Join now!
Aster MIMS 10/10/2023

തീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച 'ഭീകരാക്രമണം'; നേരിടാന്‍ സജ്ജമായി തീരദേശസേന

കാസര്‍കോട് ജില്ലയുടെ തീരപ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച 'ഭീകരാക്രമണം' നടക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും തീരദേശങ്ങളില്‍ എവിടെയും ആക്രമKasaragod, Kerala, Neeleswaram, District, Mass drill in coastal areas
നീലേശ്വരം: (www.kasargodvartha.com 20.11.2017) കാസര്‍കോട് ജില്ലയുടെ തീരപ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച 'ഭീകരാക്രമണം' നടക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും തീരദേശങ്ങളില്‍ എവിടെയും ആക്രമണമുണ്ടായേക്കും. ഇതിനെ നേരിടാന്‍ തീരദേശ പോലീസ് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു.

രാജ്യസുരക്ഷയുടെ ഭാഗമായി കടലിലൂടെ ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ തീരദേശ സേനയെ സജ്ജമാക്കുന്നതിനാണ് മാസ് ഡ്രില്ലായി നാവികസേന ബോംബാക്രമണം ഒരുക്കുന്നത്. ഭീകരരായി വേഷംമാറിയെത്തുന്ന കോസ്റ്റ്ഗാര്‍ഡ് സേനാംഗങ്ങള്‍ തീരദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ 'ബോംബുകള്‍' നിക്ഷേപിക്കും. ഇവ ഫലപ്രദമായി കണ്ടെത്തുകയാണ് തീരദേശ സേനയുടെ കര്‍ത്തവ്യം.

തീരദേശ സേനക്ക് പുറമെ മത്സ്യ തൊഴിലാളികളിലും ബോധവത്ക്കരണവും മുന്‍കരുതലും ഉണ്ടാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേഷംമാറുന്ന തീവ്രവാദികള്‍ പലപ്പോഴും മത്സ്യതൊഴിലാളികളുടെ വേഷത്തിലാണ് കടല്‍ കടന്നെത്തുന്നത്. എന്നാല്‍ ഇവരെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്നത് ഏറെ പ്രയാസകരമാണ്. എന്നാല്‍ ഇവരെ തിരിച്ചറിയുന്നതിനുള്ള പരിശീലനമായിരിക്കും ചൊവ്വാഴ്ചയും ബുധനാഴ്ചയും നാവികസേനയുടെ നേതൃത്വത്തില്‍ മാസ് ഡ്രില്‍ നടത്തുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Neeleswaram, District, Mass drill in coastal areas