City Gold
news portal
» » » » » » » » » » കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു

kasargodvartha android application
മനാമ: (www.kasargodvartha.com 13.11.2017) കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് റോഡിലെ പരേതനായ ഹസൈനാറിന്റെ മകന്‍ മഹ് മൂദ് (55) ആണ് മരണപ്പെട്ടത്. ബഹ്‌റൈനില്‍ ഫാര്‍മസിയില്‍ മെഡിക്കല്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു.

ഉച്ചയ്ക്ക് കമ്പനിയിലെ മീറ്റിംഗ് കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണ മഹ് മൂദിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. കുടുംബ സമേതമായിരുന്നു ബഹ്‌റൈനില്‍ താമസം.

ഭാര്യ: നൂര്‍ജഹാന്‍ (പള്ളിക്കാല്‍). മക്കള്‍: സഫുവാന്‍, സഫ്രീന്‍ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), നീഷ്മ (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി), നിമ (രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അഹ് മദ്, ആമിന, ആഇശഷ മറിയംബി. മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Kasargod native dies in Bahrain

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Kasaragod, Nellikunnu, Obituary, Bahrain, Manama, News, Top-Headlines, Mahmood.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date