city-gold-ad-for-blogger
Aster MIMS 10/10/2023

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയുടെ ബദല്‍രേഖ ചര്‍ച്ച ചെയ്യപ്പെട്ടുവോ?

പാര്‍ട്ടി സമ്മേളനം ചില ന്യൂനപക്ഷ വീക്ഷണങ്ങള്‍ (ആറ്)
പ്രതിഭാരാജന്‍

(www.kasargodvartha.com 20.11.2017) സകലതും മറന്ന് കൊണ്ടല്ലെങ്കില്‍ പോലും പറ്റാവുന്ന നിലയിലൊക്കെ ന്യൂനപക്ഷ മതമൗലികതയോടൊപ്പം ചേര്‍ന്ന് നടക്കണമെന്നും, അവരോട് തുടര്‍ന്നു കൊണ്ടിരിക്കുന്ന മൃദുസമീപനം ഉദാരമാക്കണമെന്നും മത മൗലിക വാദങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരായാലും ശരി, അവ നിലനിര്‍ത്തിക്കൊണ്ടു തന്നെ ജനകീയ ജനാധിപത്യ വിപ്ലവത്തില്‍ പങ്കാളികളാവാന്‍ ന്യൂനപക്ഷങ്ങളെ ക്ഷണിക്കണമെന്നും അതിനാവശ്യമായ നേതൃത്വത്തെ വാര്‍ത്തെടുക്കേണ്ട ചുമതല സമ്മേളനങ്ങള്‍ക്കുണ്ടെന്നും അവ നടപ്പിലാക്കാവുന്നതില്‍ ഇതര ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ല തുലോം പിറകോട്ടാണെന്നുമാണ് വ്യക്തമാകുന്നത്.

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയുടെ ബദല്‍രേഖ ചര്‍ച്ച ചെയ്യപ്പെട്ടുവോ?


എന്നു വെച്ച് കമ്മ്യൂണിസ്റ്റുകാരന് മതമൗലിക വാദത്തിലുള്ള വിശ്വാസം കടുപ്പിച്ച് തോന്നിയതു പോലെ പോകാനുള്ള ചീട്ടായിത്തീരുക എന്നതല്ല അര്‍ത്ഥമാക്കുന്നത്. പാര്‍ട്ടിയെ കരക്കടുപ്പിക്കാനുള്ള കേവലം അടവു നയം മാത്രമാണത്. കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ പരിശുദ്ധിയേക്കാള്‍ വലുതായി ലോകത്ത് മറ്റൊന്നില്ല തന്നെ. മനുഷ്യത്വം മുറ്റി നില്‍ക്കുന്ന സ്വഭാവ ഗുണം അല്‍പമെങ്കിലും ബാക്കി നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണിത്. മനുഷ്യനെ കാല- സ്ഥിതി- ജാതി- മത- വര്‍ഗ ഭേതമന്യേ സഹജീവികളായി പരിഗണിക്കുന്ന ഗുണഗണങ്ങളെയാണല്ലോ നാം മനുഷ്യത്വമായി പരിഗണിക്കാറ്. എന്നാല്‍ ന്യൂനപക്ഷമായാലും ഭുരിപക്ഷമായാലും ശരി, മതപാര്‍ട്ടികളൊടൊപ്പം ഒലിപ്പിച്ചു നടന്ന് അവരുടെ വാലാട്ടികളായി പാര്‍ട്ടി മാറുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു യോജിച്ചതല്ലെന്നും, നടപ്പുള്ള കാര്യമല്ലെന്നും ഒരു വിഭാഗം ശാഠ്യം പിടിക്കുന്നുണ്ടാകാം.

അവരെ തള്ളിപ്പറയാന്‍ കമ്മ്യൂണിസ്റ്റ് ആശയ ധാരക്ക് കഴിയില്ല. നാട്ടില്‍ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം പുലരണം എന്നുള്ള പാര്‍ട്ടിയുടെ മൂലമന്ത്രത്തിനു ഫലപ്രാപ്തിയുണ്ടാകുന്നതു വരെ ഇതൊക്കെ അനിവാര്യമാണെന്ന് പാര്‍ട്ടി സമ്മേളനത്തിനു നേരെയുള്ള ന്യൂനപക്ഷാധിഷ്ടിത ബദല്‍ രേഖ മാത്രമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള വസ്തുതകള്‍. എന്നു വെച്ച് വിപ്ലവ പാര്‍ട്ടിയുടെ മുന്നണിപ്പടയാളികള്‍ തന്റെ സ്വന്തം മതമായ ശുദ്ധ കമ്മ്യൂണിസത്തില്‍ നിന്നും കടുകിട വ്യതിചലിക്കുന്നതിനെ പിന്തുണക്കുകയല്ല. പരിപൂര്‍ണനായ നിരീശ്വരവാദിയും അതിനേക്കാള്‍ ഉപരി ഭൗതിക വാദിയുമായ ഒരാള്‍ക്കു  മാത്രമെ  കമ്യൂണിസ്റ്റാകാന്‍ കഴിയുകയുള്ളു. ദൈവ -മതവിശ്വാസം വെച്ചു പുലര്‍ത്തുന്ന പാര്‍ട്ടി അംഗം ശിക്ഷ അനുഭവിക്കേണ്ടിവരും ചൈനയില്‍. എന്നാല്‍ ചൈനീസ് ഭരണഘടന മതത്തിലും ദൈവത്തിലും വിശ്വസിക്കാന്‍ അനുവദിക്കുന്നു. ഇത് വൈരുദ്ധ്യാത്മകതയാണ്. അതു തന്നെയാണ് അടവു നയവും. എല്ലാം ഭഗവത്തിങ്കല്‍ സമര്‍പ്പിച്ചു കൊണ്ട് ഭുമിയിലേക്കു  സ്വര്‍ഗം വരുമെന്നു കരുതി വേഴാമ്പലിനേപ്പോലെ കാത്തിരിക്കലല്ല ജനകീയ വിപ്ലവം. തിടമ്പു നൃത്തത്തേയും, ശ്രീകൃഷ്ണ ജയന്തിയേയും അടവു നയത്തിന്റെ ഭാഗമായി പരിഗണിക്കുമ്പോഴും, കോടിയേരിയുടെ പൂമുടലിനെ അപഹസിക്കുന്നതിനും ശബരിമലയിലേക്ക് കെട്ടു കെട്ടുന്ന സഖാക്കളെ കളിയാക്കുന്നതും അതുകൊണ്ടാണ്. വൈക്കത്തപ്പന്റെ സ്വര്‍ണ വിഗ്രഹം കള്ളന്‍ സ്റ്റീഫന്‍ അടിച്ചു മാറ്റിയപ്പോള്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കും കാവലേര്‍പ്പെടുത്തണമെന്ന് ഭക്തര്‍ മുറവിളി കൂട്ടി. അന്നത്തെ മുഖ്യമന്ത്രി നായനാര്‍ ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
''ഭഗവാനെന്തിനാടോ പാറാവ്''.
ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയുടെ ബദല്‍രേഖ ചര്‍ച്ച ചെയ്യപ്പെട്ടുവോ?

ഗുരുവായൂര്‍ ദേവസ്വമായപ്പോള്‍ ദേവസ്വം യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇ.എം.എസ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. യോഗം കഴിഞ്ഞു. ഒരു ഭാവമാറ്റവുമില്ലാതെ അദ്ദേഹം തിരിഞ്ഞു നടന്നു. ഗുരുവായൂരപ്പന്‍ അവിടെ ഉള്ളതായിപ്പോലും ഭാവിച്ചില്ല. ഇന്ന് പ്രവര്‍ത്തന ശൈലി മാറിയിരിക്കുന്നു. ഗുരുവായൂരില്‍ തൊഴുതു നില്‍ക്കുന്ന കടകമ്പള്ളിയുടെ ചിത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ആത്മഹത്യാപരമാണിത്. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന വിശ്വാസം എന്നാണ് നേതാക്കള്‍ ഉല്‍ബോധിപ്പിക്കാന്‍ തുടങ്ങുന്നതെന്ന് ഭയപ്പെട്ടു നില്‍ക്കുകയാണ് ഇവിടെ മാര്‍ക്സിയന്‍ അമിതാനുരാഗികള്‍. പാര്‍ട്ടിയെ നയിക്കുന്നവര്‍ ഔദ്യോഗികമായി നിരീശ്വരവാദികളായിരിക്കണം. അതിനു പുറമെ ഭൗതികവാദികളും. അത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയും, മുന്‍ ജില്ലാ സെക്രട്ടറി കടകമ്പള്ളിയായാലും ശരി. ആത്മീയതയുടെ തിടമ്പു നൃത്തങ്ങള്‍ക്ക് കൊടിപിടിക്കാന്‍ നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ തടയണം. താഴേത്തട്ടില്‍ ഇപ്പോള്‍ നേര്‍പ്പിച്ച അപൂരിത ലായനിയാണ്് കമ്മ്യൂണിസം.

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിയുടെ ബദല്‍രേഖ ചര്‍ച്ച ചെയ്യപ്പെട്ടുവോ?


ബ്രാഞ്ചുകളിലും ലോക്കല്‍കമ്മിറ്റികളിലുമുള്ള കമ്മ്യൂണിസത്തില്‍ വിപ്ലവത്തിന്റെ ഹോര്‍മോണ്‍ വരെ ബാക്കിയില്ലാതെ വന്നു. എന്നാല്‍ 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നാലുകെട്ടിന്റെ ഉത്തരത്തിനു തന്നെ ബലക്ഷയം വന്നു ഭവിച്ചിരിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി കൂടിയായിരുന്ന കടകമ്പള്ളിയുടെ ഗുരുവായൂര്‍ ദര്‍ശനം. ലോക്കല്‍ കമ്മിറ്റിക്കു മുകളില്‍ അങ്ങോട്ട് കര്‍ശനമായും ഭൗതിക വാദ സിദ്ധാന്തം പിന്തുടരണം എന്നത് ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ കര്‍ശനമാക്കിയതാണ്. ഇന്ന് കോടിയേരി വരെ പൂമൂടല്‍ പൂജ നടത്തുന്നതായി ആരോപണമുയരുന്നു. മന്ത്രി ജി. സുധാകരന്‍ സ്വാമിയെ കാണുന്നതിലല്ല, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പ്രകീര്‍ത്തിച്ച് പിണറായിക്ക് ആപ്പിള്‍ വാങ്ങി വരുന്നതിലൂടെയാണ് കമ്മ്യൂണിസ്റ്റുകാരനല്ലാതായി തീരുന്നത്. നായനാര്‍ പോപ്പിനെ കാണാന്‍ പോയത് സ്വര്‍ഗത്തില്‍ വെച്ചാണ് വിവാഹമെന്ന ആപ്തവാക്യം കേട്ടു തലയാട്ടാനായിരുന്നില്ല. ഇവര്‍ എന്നാണ് മാതാ അമൃതാനന്ദമയിയുടെ കാല്‍ക്കല്‍ വീഴാന്‍ പോകുന്നതെന്ന് ആരു കണ്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം നോക്കുകൂലിയേക്കാള്‍ അപായമാണിത്.

പാര്‍ട്ടിയുടെ ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാനുള്ള പ്രാപ്തി എന്തു വന്നാലും കൈവെടിയുകയില്ല എന്ന ദൃഢപ്രതിജ്ഞ സ്വയം ഏറ്റെടുത്തു കൊണ്ടാണ് ഓരോ സഖാക്കളും പാര്‍ട്ടി അംഗത്വമെടുക്കുന്നത്. അവര്‍ തൊഴിലാളി വര്‍ഗത്തിന്റെ സാമ്രാജ്യം സ്വാര്‍ത്തകമാകുന്നതിനായി സ്വയം സമര്‍പ്പിതരായവരാണ്. മതങ്ങളുമായി ബന്ധപ്പെട്ട സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ വഴി തെറ്റിപ്പോകാതെ പ്രത്യേകം നോക്കാനും, നീരീക്ഷിക്കാനും അത് റിപ്പോര്‍ട്ടു ചെയ്യാനും ശക്തമായ നിര്‍ദ്ദേശം നല്‍കിയ 80 കളില്‍ നിന്നും 2017 ലെത്തി നില്‍ക്കുമ്പോള്‍ എത്രത്തോളം മാറിപ്പോയി. ഇന്നത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ ക്വാളിറ്റി എന്നത് പരിശോധിക്കുമ്പോള്‍ പ്രയാസം തോന്നുന്നു. അതു കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സി.പി.എം പിന്തുടരേണ്ടുന്ന ന്യൂനപക്ഷ മത നയത്തിന്റെ ബദല്‍ രേഖ കൂടിയാണിത്. പാര്‍ട്ടി പൊതുജന സമക്ഷം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നവ തന്നെയാണ് ഇതിലെ ഉള്ളടക്കം. ഇന്ന് അംഗങ്ങള്‍ക്കിടയിലെ മതവിശ്വാസം വൈരുദ്ധ്യാത്മക ഭൗതികവാദത്തിലെത്തിച്ചേര്‍ന്നിരിക്കുന്നുവെന്നും അത് പാര്‍ട്ടിയുടെ മൂല്യങ്ങളെ ഇല്ലാതാക്കിയിരിക്കുന്നുവെന്നും പാര്‍ട്ടി തന്നെ കണ്ടെത്തിയിരിക്കുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗങ്ങള്‍ക്കിടയിലെ ഭൗതിക- മതവിശ്വാസത്തിനു നേരെ മൗനം പാലിക്കുന്നുണ്ടെങ്കിലും  അടിസ്ഥാനപരമായി മതവിശ്വാസത്തെയും, ദൈവവിശ്വാസത്തെയും ശക്തമായി എതിര്‍ക്കുകയാണ് ഈ പാര്‍ട്ടി എന്ന് പാര്‍ട്ടിയുടെ മതഗ്രന്ഥങ്ങളില്‍ നിറയെ എഴുതപ്പെട്ടിട്ടുണ്ട്.

Also Read:
ഇസ്ലാമിലും പുരോഗമനവാദികളുണ്ടായിരുന്നു; പക്ഷെ കണ്ടെടുക്കാനായില്ല (Part-5)

സിപിഎമ്മില്‍ മഹിളകളിലും പ്രവാസികളിലും ഡിവൈഎഫ്ഐയിലും കരുത്തരായ ന്യൂനപക്ഷ കുലജാതരുണ്ട് (Part-4)



Keywords:  Kerala, Article, Political party, Politics, Prathibha-Rajan, District, CPM, Could bring minorities in CPM conferences-Part 6

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL