Join Whatsapp Group. Join now!
Aster MIMS 10/10/2023

നിക്ഷേപകരുടെ 60 കോടി തട്ടിയ ശേഷം പൂട്ടിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ മുഖ്യപാര്‍ട്ണര്‍ കാസര്‍കോട് സ്വദേശി; മുങ്ങിയ സംഘത്തെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

നിക്ഷേപകരുടെ 65 കോടി രൂപ സമാഹരിച്ച് മുങ്ങിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ മുഖ്യ പാര്‍ട്ണര്‍ കാസര്‍കോട് സ്വദേശിയാണെന്ന വിവരം പുറത്തുവന്നു. കാഞ്ഞങ്ങാടിKasaragod, Kerala, news, Investigation, payyannur, gold, cheating-in-jewellery; Investigation for accused
കാസര്‍കോട്: (www.kasargodvartha.com 24.11.2017) നിക്ഷേപകരുടെ 60 കോടി രൂപ സമാഹരിച്ച് മുങ്ങിയ പയ്യന്നൂരിലെ ജ്വല്ലറിയുടെ മുഖ്യ പാര്‍ട്ണര്‍ കാസര്‍കോട് സ്വദേശിയാണെന്ന വിവരം പുറത്തുവന്നു. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് സ്വദേശിക്കാണ് ജ്വല്ലറിയുടെ പ്രധാന ഓഹരി പങ്കാളിത്തമുള്ളത്. നിരവധി ശാഖകളുള്ള പ്രമുഖ ജ്വല്ലറി നിരവധി പേരില്‍ നിന്നായി വന്‍ നിക്ഷേപം സ്വീകരിക്കുകയും ജ്വല്ലറി പൂട്ടി ഉടമകള്‍ സ്ഥലം വിടുകയുമായിരുന്നു.

ഇടപാടുകാര്‍ പൂട്ടിയ ജ്വല്ലറിക്ക് മുന്നില്‍ കഴിഞ്ഞദിവസം തടിച്ചുകൂടുകയും ബഹളം വെക്കുകയും ചെയ്തു. വഞ്ചിതരായവര്‍ നിയമനടപടിക്കുള്ള ഒരുക്കവും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജ്വല്ലറിക്ക് മുമ്പില്‍ തടിച്ചുകൂടിയ നിക്ഷേപകരോട് അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ ഇടപാട് വേഗത്തില്‍ തീര്‍ക്കാന്‍ നടപടിയുണ്ടാകുമെന്നും അതിന് സാവകാശം വേണമെന്ന് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം സ്ത്രീകളടക്കം മുപ്പതോളം പേര്‍ ജ്വല്ലറിയിലെത്തിയപ്പോള്‍ സ്ഥാപനം പൂട്ടിയിട്ട നിലയിലാണ് കണ്ടത്. ഇതോടെ തങ്ങള്‍ തീര്‍ത്തും വഞ്ചിതരായതായി ഇടപാടുകാര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

തട്ടിപ്പിന് ഇരയായവരില്‍പെട്ട പെരുമ്പ സ്വദേശിയുടെ അഞ്ച് കോടി രൂപയും ഈ നിക്ഷേപത്തില്‍ ഉള്‍പ്പെടും. കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ ജ്വല്ലറിക്ക് മുന്നില്‍ തടിച്ചുകൂടിയ വിവരമറിഞ്ഞ് നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നു. മുങ്ങിയ പാര്‍ട്ണര്‍മാര്‍ അടക്കമുള്ള സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജ്വല്ലറിയുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്് ആരും പരാതി നല്‍കാതിരുന്നതിനാല്‍ പോലീസിന് കൃത്യമായ നടപടി സ്വീകരിക്കാന്‍ സാധിച്ചിരുന്നില്ല.

പയ്യന്നൂരിലെ ജ്വല്ലറിക്ക് പുറമെ തളിപ്പറമ്പ് ദേശീയപാതയിലെ ജ്വല്ലറിയും ഒരാഴ്ച മുമ്പ്് അറ്റകുറ്റപണിയുടെ പേരില്‍ അടച്ചുപൂട്ടിയിരുന്നു. ഇവരുടെ നിയന്ത്രണത്തിലെ മറ്റ് സ്ഥലങ്ങളിലെ ജ്വല്ലറികളും അടച്ചിട്ടതോടെയാണ് ബോധപൂര്‍വ്വമുള്ള തട്ടിപ്പാണിതെന്ന് ബോധ്യപ്പെട്ടത്. 5,000 രൂപ മുതല്‍ 15,000 രൂപ വരെ ചിട്ടിയായും നിക്ഷേപമായുമാണ് സ്വീകരിച്ചത്. അതേസമയം ജ്വല്ലറിയിലെ ജീവനക്കാര്‍ ആരും തന്നെ സ്ഥാപനത്തില്‍ എത്താതിരുന്നത് സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ഇവരോട് ജോലിക്കെത്തേണ്ടെന്ന് സ്ഥാപന ഉടമകള്‍ അറിയിച്ചിരുന്നു.

കൊണ്ടോട്ടി, കോഴിക്കോട്, തളിപ്പറമ്പ്് എന്നിവിടങ്ങളിലെ ഇവരുടെ ഷോറൂമുകളും പൂട്ടി. ഷെയര്‍ പിരിച്ച് ബിസിനസ് നടത്തുന്ന കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിട്ടുണ്ടെന്നാണ് വിവരം. മാസങ്ങളായി ഈ ജ്വല്ലറിയില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം നല്‍കുന്നില്ല. മുതല്‍ തിരിച്ചുചോദിച്ചവര്‍ക്കും ഇത് നല്‍കാതെ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരു വര്‍ഷത്തിനിടയില്‍ പൂട്ടിയത് 200 ലധികം സ്ഥാപനങ്ങളാണ്.

കാഞ്ഞങ്ങാട് നഗരത്തില്‍ മാത്രം 25 ഓളം സ്ഥാപനങ്ങള്‍ പൂട്ടി. ഇതില്‍ മൂന്ന് ജ്വല്ലറികളും അഞ്ച് വസ്ത്രാലയങ്ങളും ഉള്‍പ്പെടും. ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണുള്ളത്.

Related News:
ജ്വല്ലറി കേന്ദ്രീകരിച്ച് 60 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി; ജ്വല്ലറി പൂട്ടി ഉടമ മുങ്ങി, നിക്ഷേപകര്‍ പ്രതിഷേധവുമായി രംഗത്ത്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Investigation, payyannur, gold, cheating-in-jewellery; Investigation for accused