നിയന്ത്രണം വിട്ട കാര്‍ ഭര്‍തൃമതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു; വീട്ടമ്മയുടെ നില ഗുരുതരം
Nov 20, 2017, 12:10 IST
പെരിയ: (www.kasargodvartha.com 20.11.2017) എതിരെ വരികയായിരുന്ന ബസിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഭര്‍തൃമതിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഭണ്ഡാരം തകര്‍ത്ത് നിന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ചാലിങ്കാല്‍ മൊട്ടയിലാണ് അപകടമുണ്ടായത്. ചാലിങ്കാല്‍ ചെക്യാര്‍പ്പിലെ അശോകന്റെ ഭാര്യ പ്രമീള (40)യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
പ്രമീളയെ ഗുരുതരനിലയില്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിയാമ്പൂര് ക്ഷേത്രത്തിലേക്ക് പോകുന്നതിന് ബസ് കയറായാനായി പ്രമീള മൊട്ട ബസ് സ്റ്റോപ്പിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം വന്ന കാര്‍ എതിരെ വരികയായിരുന്ന ബസിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിടുകയും പ്രമീളയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ പ്രമീളയെ അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രമീളയെ ഇടിച്ചുവീഴ്ത്തിയ കാര്‍ റോഡരികിലെ ഭണ്ഡാരത്തില് ഇടിച്ചുനില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഭണ്ഡാരം തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോ ദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Injured, Car accident; house wife injured