City Gold
news portal
» » » » » » » » » » മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളത്തെ ആക്രമിച്ച കേസിലെ പ്രതി കീഴടങ്ങി

നീലേശ്വരം: (www.kasargodvartha.com 13.11.2017) മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളത്തെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ കീഴടങ്ങി. സേതു ബങ്കളത്തെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ ചിറപ്പുറത്തെ സുകേഷാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. വധശ്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.

കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യക്കാര്‍ക്കെതിരെ നടപടി വരുമെന്നുറപ്പായപ്പോഴാണ് സുകേഷ് കോടതിയില്‍ കീഴടങ്ങിയത്. ഈ കേസ് ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. 2014 ജൂണ്‍ മൂന്നിന് രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സേതുവിനെ പട്ടേന ജംഗ്ഷനില്‍ വെച്ച് മറ്റൊരു ഓട്ടോറിക്ഷയില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയി പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ കാവിനകത്ത് വെച്ചാണ് വധിക്കാന്‍ ശ്രമിച്ചത്.

സുകേഷിനെ പുറമെ പാലക്കാട്ടെ രജനീഷ്, കൊട്ടുമ്പുറത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുനി, പ്രജീഷ്, ശരത്കുമാര്‍, പ്രമോദ് തുടങ്ങിയവരും ഈ കേസില്‍ പ്രതികളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, case, Accuse, Crime, court, Attack case accused surrendered before court

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date