city-gold-ad-for-blogger
Aster MIMS 10/10/2023

ഐ ടി ഐയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ 5 പേര്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 24.11.2017) വിദ്യാനഗര്‍ ഐടിഐയില്‍ അതിക്രമിച്ചു കടന്ന് വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ അഞ്ച് യുവാക്കളെ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറും സംഘവും പിടികൂടി. സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ അകത്തുകടക്കുന്നത്. ജില്ലാ പോലീസ് ചീഫിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി യുവാക്കളെ വ്യാഴാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് ഫായിസ് നഹീദ്, മുഹമ്മദ് അഷ്‌റഫ്, നിയാസ് കെ.ജി, മുഹമ്മദ് മുക്താര്‍ മുഫീദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ പിഴയടപ്പിച്ച ശേഷം താക്കീത് ചെയ്ത് വിട്ടയച്ചതായി പോലീസ് പറഞ്ഞു. ഇനി മേലില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് യുവാക്കള്‍ പോലീസിന് എഴുതി നല്‍കി. പൂവാല ശല്യം പോലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ് ഐ വിനോദ് കുമാര്‍ അറിയിച്ചു.
ഐ ടി ഐയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയ 5 പേര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Students, Held, 5 held for disturbing girls

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL