City Gold
news portal
» » » » » » വില്ലേജ് ഓഫീസ് കെട്ടിടത്തിനകത്ത് മേല്‍ചുമരില്‍ വിള്ളലുകള്‍; ജീവനക്കാര്‍ ജോലി ചെയ്യുന്നത് ജീവന്‍ പണയം വെച്ച്

പുല്ലൂര്‍: (www.kasargodvartha.com 10.10.2017) വില്ലേജ് ഓഫീസ് കെട്ടിടത്തിനകത്ത് മേല്‍ചുമരില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് ജീവനക്കാരെ ഭീതിയിലാഴ്ത്തുന്നു. ഓഫീസിനകത്ത് ഈ വിള്ളലുകള്‍ക്ക് കീഴെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. പുല്ലൂര്‍ വില്ലേജ് ഓഫീസിലെ മേല്‍ചുമരാണ് തകര്‍ന്നുകിടക്കുന്നത്. മഴക്കാലത്ത് വിള്ളലുകളില്‍ കൂടി വെള്ളം അകത്തേക്ക് പതിക്കുന്നത് ജോലിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജീവനക്കാര്‍ പറയുന്നു. ഇതിനുപുറമെ ഇടയ്ക്കിടെ സിമന്റ് ഇളകിവീഴുകയും ചെയ്യുന്നു.

വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടമാണിത്. വില്ലേജ് ഓഫീസിലേക്ക് ദിനം പ്രതി നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. ഭൂമിയും വീടും സംബന്ധമായ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കും നികുതി അടക്കാനും സര്‍വേ കാര്യങ്ങള്‍ക്കും ഒക്കെയുള്ള ആവശ്യങ്ങള്‍ക്കായി ആളുകള്‍ ബന്ധപ്പെടുന്ന പുല്ലൂര്‍ വില്ലേജ് ഓഫീസ് നാളിതുവരെയായിട്ടും സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റാനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ ചെറിയ കെട്ടിടത്തില്‍ സ്ഥലപരിമിതിയും മറ്റൊരു പ്രശ്നമാണ്.


കൂടുതല്‍ തിരക്കുള്ള ദിവസങ്ങളില്‍ ആളുകളെ ഉള്‍ക്കൊള്ളാനാകാതെ ഓഫീസിനകം വീര്‍പ്പുമുട്ടുകയാണ്. ജീവന്‍പോലും പണയം വെച്ചാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജീവനക്കാരുടെ മുറിയില്‍ മാത്രമല്ല വില്ലേജ് ഓഫീസറുടെ മുറിയിലെ മേല്‍ചുമരിലും വിള്ളലുകളുണ്ട്. ജനസാന്ദ്രതയുള്ള പ്രദേശത്താണ് പുല്ലൂര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സമീപത്ത് പുല്ലൂര്‍ ഗവ. യു പി സ്‌കൂള്‍, കുടുംബക്ഷേമകേന്ദ്രം, ആയുര്‍വ്വേദ ആശുപത്രി തുടങ്ങിയവയും നിരവധി കച്ചവട സ്ഥാപനങ്ങളുമുണ്ട്. പുല്ലൂര്‍, പൊള്ളക്കട, കേളോത്ത്, കൊടവലം, എടമുണ്ട, കരക്കക്കുണ്ട്, തടത്തില്‍, ചാലിങ്കാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരെല്ലാം ഈ വില്ലേജ് ഓഫീസുമായി ബന്ധപ്പെടുന്നു. കാലപ്പഴക്കവും അപകടാവസ്ഥയും കാരണം ഏതുസമയത്തും ദുരന്തത്തിന് കാരണമായേക്കാവുന്ന കെട്ടിടത്തില്‍ നിന്നും വില്ലേജ് ഓഫീസ് സുരക്ഷിതത്വവും സൗകര്യവുമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Village Office, Village office building damaged; officers in trouble

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date