city-gold-ad-for-blogger
Aster MIMS 10/10/2023

ഞങ്ങളും നികുതിയടച്ച് ഓടുന്നവരാണ് സര്‍...! വിഐപികളെ കടത്തിവിടാന്‍ ട്രാഫിക് സിഗ്നല്‍ നിര്‍ത്തിവെച്ച് പോലീസ്, ജനം ദുരിതത്തിലായി

കൊട്ടാരക്കര: (www.kasargodvartha.com 22.10.2017) വിഐപികളെ കടത്തിവിടാന്‍ പോലീസ് ട്രാഫിക് സിഗ്നല്‍ നിര്‍ത്തിവെക്കുന്നതായി ആക്ഷേപം. ഇതുമൂലം ജനം ദുരിതത്തിലാവുകയാണ്. കൊട്ടാരക്കരയിലാണ് വിഐപികളെ കടത്തിവിടാന്‍ പോലീസ് ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്. ഇത്തരത്തില്‍ മൂന്നുതവണയാണ് ശനിയാഴ്ച ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.

മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് കൊട്ടാരക്കരയില്‍ അനുഭവപ്പെട്ടത്. വിഐപിയുടെ യാത്ര സുഗമമാക്കാന്‍ രണ്ടു വശങ്ങളിലെ വാഹനങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസം കടത്തിവിട്ടത്. ഇതുമൂലം കൊല്ലം -പുനലൂര്‍ റൂട്ടില്‍ വാഹനഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു. ആശുപത്രിയിലേക്കു രോഗികളുമായി പോയ വാഹനങ്ങള്‍ ഉള്‍പ്പെടെ ക്യൂവില്‍ കിടന്ന് ദുരിതത്തിലായി.

പോലീസ് സിഗ്നല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.
ഞങ്ങളും നികുതിയടച്ച് ഓടുന്നവരാണ് സര്‍...! വിഐപികളെ കടത്തിവിടാന്‍ ട്രാഫിക് സിഗ്നല്‍ നിര്‍ത്തിവെച്ച് പോലീസ്, ജനം ദുരിതത്തിലായി

Photo: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Top-Headlines, Traffic-block, Police, Traffic signal stopped by police, protest

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL