Join Whatsapp Group. Join now!

ടൂത്ത് പേസ്റ്റില്‍ മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ പഠനം: നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കി

നാം നിത്യേന ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകളില്‍ മനുഷ്യഷശരീരത്തിന് Kerala, Kasaragod, School, Chemnad, News, Project, CJHSS Chemnad, Tooth Paste, Chemicals, Research, Minister
കാസര്‍കോട്: (www.kasargodvartha.com 23.10.2017) നിത്യേന ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകളില്‍ മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന പഠനവുമായി വിദ്യാര്‍ത്ഥികള്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ കാസിയത്ത് ജാസിറയും ഹര്‍ഷിദയും ചേര്‍ന്ന് തയ്യാറാക്കിയ പഠനപ്രോജക്ടിലാണ് കണ്ടെത്തല്‍.

ടൂത്ത് പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന സോഡിയം ഫഌറൈഡ്, ട്രൈക്ലോസാന്‍ സോഡിയം ലോറില്‍ സള്‍ഫേറ്റ് എന്നിവ അനുവദനീയമായ അളവില്‍ കൂടുതലായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ രാസവസ്തുവും എത്ര ശതമാനത്തോളം അടങ്ങിയിട്ടുണ്ടെന്ന് ഭൂരിഭാഗം ടൂത്ത്‌പേസ്റ്റ് കമ്പനികളും ട്യൂബില്‍ അടയാളപ്പെടുത്തുന്നില്ലെന്നും ഇത് ഉപഭോക്താക്കളോട് ചെയ്യുന്ന വഞ്ചനയാണെന്നും ഇവര്‍ പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ടൂത്ത്‌പേസ്റ്റ് ഉപയോഗംമൂലം ജനങ്ങള്‍ക്ക് വരാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും, ടൂത്ത് പേസ്റ്റ് കമ്പനികളാല്‍ ചതിക്കപ്പെടാതിരിക്കാനും വേണ്ട നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടി മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുമന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥിനികള്‍.

Study about Toothpaste


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, School, Chemnad, News, Project, CJHSS Chemnad, Tooth Paste, Chemicals, Research, Minister.