കാറില്‍ നിന്നും 12 ലക്ഷം കവര്‍ന്ന കേസ്; പ്രൊഫഷണല്‍ സംഘത്തില്‍പെട്ട 2 പേര് അറസ്റ്റില്‍, പിടിയിലായത് മിനിട്ടുകള്‍ കൊണ്ട് ശ്രദ്ധമാറ്റി പണം കവരുന്ന സംഘം, പിടികൂടിയത് കള്ളന്മാരുടെ കോളനിയായ റാംജി നഗറില്‍ നിന്ന്
Oct 22, 2017, 10:18 IST
തിരുവനന്തപുരം: (www.kasargodvartha.com 22.10.2017) കാറില്‍ നിന്നും 12 ലക്ഷം കവര്‍ന്ന കേസില്‍ പ്രൊഫഷണല്‍ സംഘത്തില്‍പെട്ട രണ്ടു പേര് അറസ്റ്റിലായി. ആയുര്‍വേദ കോളജിനു സമീപത്തെ ജ്വല്ലറിക്കു മുന്നിലെ കാറില്‍നിന്നു 12 ലക്ഷം രൂപ കവര്‍ന്ന കേസില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ മിത്രന് (46), മുരുകന് (36) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
പിടിയിലായത് മിനിട്ടുകള്‍ കൊണ്ട് ശ്രദ്ധമാറ്റി പണം കവരുന്ന സംഘമാണെന്ന് പോലീസ് പറഞ്ഞു. കള്ളന്മാരുടെ കോളനിയായ റാംജി നഗറില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. വന്‍ തുകകള്‍ അടങ്ങിയ ബാഗുകള്‍, പെട്ടികള്‍ തുടങ്ങിയവ മോഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരാണിവര്‍. കാറില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, arrest, Police, Thiruvananthapuram, Robbery case; 2 arrested
Keywords: Kerala, news, Top-Headlines, arrest, Police, Thiruvananthapuram, Robbery case; 2 arrested