city-gold-ad-for-blogger
Aster MIMS 10/10/2023

കവര്‍ച്ച നടത്തിയാല്‍ കള്ളിനും പെണ്ണിനുമായി ഗോവയിലേക്ക് പോകും; അടിച്ചുപൊളി ജീവിതത്തിന് കവര്‍ച്ചക്കിറങ്ങുന്ന 12 ഓളം യുവാക്കളെ കുറിച്ച് സൂചന, 4 പേര്‍ പോലീസ് വലയില്‍, പുറത്തുവരുന്നത് ഞെട്ടിക്കുന്ന കവര്‍ച്ചകള്‍

കാസര്‍കോട്: (www.kasargodvartha.com 19.10.2017) കാസര്‍കോട്ടും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും കവര്‍ച്ചകള്‍ നടത്തുന്ന വന്‍ സംഘം പോലീസ് വലയിലായതായി സൂചന. 12 ഓളം യുവാക്കളെ കുറിച്ചാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ഇതില്‍ നാലു പേരാണ് പോലീസ് വലയിലായിരിക്കുന്നത്. ആഴ്ചകളായി മോഷണ സംഘത്തിന് പിന്നാലെ കൂടിയ പോലീസിന് ലഭിച്ചിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. കവര്‍ച്ച നടത്തിയാലുടന്‍ കള്ളിനും പെണ്ണിനുമായി ഇവര്‍ ഗോവയിലേക്ക് പോകും. അടിച്ചുപൊളി ജീവിതം ആണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കുന്നു.   www.kasargodvartha.com

വീട്ടമ്മയെയും സ്ത്രീകളെയും പായസത്തില്‍ മയക്കുമരുന്ന് നല്‍കി കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന കണ്ണിയെ ആഴ്ചകള്‍ക്കു മുമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ജില്ലാ പോലീസ് ചീഫിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഡോ പോലീസും, കാസര്‍കോട് സി ഐ, എസ് ഐ എന്നിവരടങ്ങുന്ന പോലീസ് സംഘവും ജില്ലയിലെ കവര്‍ച്ചക്കാരെ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് 12 ഓളം യുവാക്കള്‍ അടിച്ചുപൊളി ജീവിതം നയിക്കാന്‍ കവര്‍ച്ചകള്‍ നടത്തുന്നതായി തെളിഞ്ഞത്. ഇവര്‍ക്കായി പോലീസ് വലവിരിച്ചുകഴിഞ്ഞു. പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.   www.kasargodvartha.com

കവര്‍ച്ചാ സംഘത്തിന് ഏതാനും സ്ത്രീകള്‍ സഹായം ചെയ്തുകൊടുത്തതായും പോലീസിന് വിവരമുണ്ട്. അടുത്തിടെ ജില്ലയില്‍ വലിയ തോതിലുള്ള കവര്‍ച്ചകളാണ് നടന്നുവന്നത്. ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടുന്നില്ലെന്ന ആരോപണം ശരിയല്ലെന്നാണ് പോലീസ് പറയുന്നത്. ഓരോ കേസിലും കൃത്യമായി അന്വേഷണമാണ് നടത്തിവരുന്നത്. കവര്‍ച്ചാ സംഘത്തെ കണ്ടെത്താന്‍ മാത്രം പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രതികള്‍ അറസ്റ്റിലാകുന്നതോടെ ജില്ലയില്‍ നടന്ന നിരവധി കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.    www.kasargodvartha.com

പെരിയയില്‍ എടിഎം കവര്‍ച്ചാ ശ്രമം നടത്തിയവരെ കണ്ടെത്തുന്നതിനും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചതായും അറിയുന്നു. കവര്‍ച്ച നടത്തിയാലുടന്‍ ഗോവയിലേക്ക് പോവുകയാണ് ഇവരുടെ രീതി. അവിടെ ആഡംബര ജീവിതം നയിച്ച് അടിച്ചുപൊളിക്കും. പണം തീരുന്നതോടെ അടുത്ത കവര്‍ച്ചയ്ക്കിറങ്ങും. കുടുംബവുമായി വലിയ ബന്ധം ഇല്ലാത്തവരാണ് സീരിയല്‍ കവര്‍ച്ചക്കായി ഇറങ്ങുന്നത്. കവര്‍ച്ചാ സംഘത്തില്‍ ഉള്‍പെട്ടിരിക്കുന്ന പലരും ലഹരിക്കടിമകളാണെന്നും പോലീസ് സൂചന നല്‍കുന്നു.    www.kasargodvartha.com

Also Read:
അറസ്റ്റിലായ അര്‍ഫാസ് മോഷണത്തില്‍ അഗ്രഗണ്യന്‍; മുംബൈയില്‍ നിന്നും പോലീസ് പൊക്കി കൊണ്ടുവരുന്നതിനിടെ തന്ത്രപരമായി മുങ്ങി, ഒടുവില്‍ കുടുങ്ങിയത് വന്‍ കൊള്ളയ്ക്ക് പദ്ധതിയിടുന്നതിനിടെ



കവര്‍ച്ച നടത്തിയാല്‍ കള്ളിനും പെണ്ണിനുമായി ഗോവയിലേക്ക് പോകും; അടിച്ചുപൊളി ജീവിതത്തിന് കവര്‍ച്ചക്കിറങ്ങുന്ന 12 ഓളം യുവാക്കളെ കുറിച്ച് സൂചന, 4 പേര്‍ പോലീസ് വലയില്‍, പുറത്തുവരുന്നത് ഞെട്ടിക്കുന്ന കവര്‍ച്ചകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, Robbery, case, Investigation, Police investigation tighten for Robbers; 4 under police net

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL