Saturday, October 21, 2017

ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

kasargodvartha android application
മംഗളൂരു: (www.kasargodvartha.com 21.10.2017) ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഞ്ചേശ്വരം ബഡാജെ സ്വദേശി പ്രതീഷ് സുവര്‍ണ (20) യാണ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും മൂന്നുകിലോ കഞ്ചാവ് പിടിച്ചെടുത്തു.

ബഹ്‌റൈനിലേക്ക് വിമാനം കയറാനെത്തിയതായിരുന്നു പ്രതീഷ്. പരിശോധനക്കിടെ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതീഷിനെ ബജ്പെ പോലീസിനു കൈമാറി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, Mangalore, arrest, Airport, Man travelling to Bahrain caught with three kg of ganja