City Gold
news portel
» » » » » » » » ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പ്രൊഫ ടി ജെ ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞില്ല: കുമ്മനം രാജശേഖരന്‍

kasargodvartha android application
മൂവാറ്റുപുഴ: (www.kasargodvartha.com 12/10/2017) മതമൗലിക വാദികള്‍ കൈവെട്ടി മാറ്റിയ പ്രൊഫ ടി ജെ ജോസഫിന് നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ജിഹാദികള്‍ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്റെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രക്കിടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി ജോസഫിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സംഭവം നടന്ന് ഏഴു വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടാണ്. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാന്‍ ശ്രമിച്ച ഷഫീന്‍ ജഹാന്‍. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പോലീസും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന് നേതൃത്വം കൊടുക്കുന്ന പോപുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താന്‍ എല്ലാ ഒത്താശയും ചെയ്ത് നല്‍കിയത് പിണറായി സര്‍ക്കാരാണ്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പ്രസ്ഥാനം ബി ജെ പിയാണ്. മറ്റ് രണ്ടു മുന്നണികളും ഇവര്‍ക്ക് സഹായം ചെയ്തു കൊടുക്കുകയാണ്.

ജോസഫിന് അര്‍ഹതപ്പെട്ട ചികിത്സാ സഹായം ഇതുവരെ നല്‍കാത്ത സര്‍ക്കാര്‍ നടപടി ക്രൂരമാണ്. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതിന്റെ തെളിവാണിത്. ബി ജെ പി ഇടപെടല്‍ മൂലമാണ് കേസ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിക്കുന്നത്. കേസിലെ അന്താരാഷ്ട്ര ബന്ധം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അനില്‍ ജെയ്ന്‍, ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, പി ജെ തോമസ്, ശങ്കരന്‍കുട്ടി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Top-Headlines, BJP, LDF, UDF, Kummanam visits Prof TJ Joseph.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date