city-gold-ad-for-blogger
Aster MIMS 10/10/2023

അരകിലോ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട്ടെ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍

കോഴിക്കോട്: (www.kasargodvartha.com 23.10.2017) അരകിലോ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട്ടെ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിനിയായ ഫൗസിയ അബ്ദുല്ല (40)യാണ് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നും കരിപ്പൂരിലെത്തിയ ഫൗസിയ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് ഇന്റലിജന്‍സിന്റെ പരിശോധനയുണ്ടായത്.

ഫൗസിയയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് മാല, വള തുടങ്ങി 498 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് രേഖകളൊന്നും കാണിക്കാതിരുന്നതിനെ തുടര്‍ന്ന് ഫൗസിയക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഈ സ്വര്‍ണത്തിന് 15 ലക്ഷത്തോളം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുമ്പള സ്വദേശി ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി ഇന്റലിജന്‍സിന്റെ പിടിയിലായിരുന്നു.
അരകിലോ സ്വര്‍ണാഭരണങ്ങളുമായി കാസര്‍കോട്ടെ യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, gold, seized, Airport, Kasargodan woman held with Gold in Karipur airport

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL