City Gold
news portal
» » » » » » » » » » തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 1.25 കോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍, കടത്താന്‍ ശ്രമിച്ചത് മൊബൈല്‍ കവറിനുള്ളിലാക്കി

kasargodvartha android application
തിരുവനന്തപുരം: (www.kasargodvartha.com 22.10.2017) തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.25 കോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് സ്വദേശി അഹ് മദ് ജംഷാദിനെ (27)യാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 5.30ന് ദുബൈയില്‍ നിന്നുള്ള ഫ്‌ലൈറ്റ് നമ്പര്‍ 6 ഇ 038 ല്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ജംഷാദ്.

ബാഗ് പരിശോധിക്കുന്നതിനിടെയാണ് രഹസ്യ അറയില്‍ ഓരോ കിലോ തൂക്കം വരുന്ന നാലു സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. മൊബൈല്‍ കവറുകള്‍ക്ക് ഉള്ളിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിതെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്റലിജന്‍സ് എസിമാരായ എസ്. പ്രദീപ് കുമാര്‍, എന്‍. ഹരീന്ദ്രനാഥന്‍, സൂപ്രണ്ട് എസ്. സീതാരാമന്‍, സി. ഗോപിരാജന്‍, ടി.എസ്. സജീവ്, ജി. രാജു, ഇന്‍സ്‌പെക്ടര്‍ സെയ്ദ് ഹാഷിം എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണവേട്ട നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, kasaragod, Top-Headlines, Thiruvananthapuram, gold, seized, Airport, Kasargodan held with Gold worth 1.25 crore in airport
< !- START disable copy paste -->

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date