Join Whatsapp Group. Join now!

സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ദുരുപയോഗം വ്യാപകം; ഉത്തര കേരള ജനകീയപ്രതികരണയാത്ര പി സി ജോര്‍ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും

സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ദുരുപയോഗം വ്യപകമായിരിക്കുന്ന സാഹചര്യത്തില്‍ ജനമിത്രം ജനകീയ News, Kasaragod, Inauguration, Pressmeet, Politics, MLA, Bus stand, Kozhikode, Vehicle campagning,
കാസര്‍കോട്: (www.kasargodvartha.com 17/10/2017) സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ദുരുപയോഗം വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ ജനമിത്രം ജനകീയ നീതിവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 23,24,25,26 തീയ്യതികളില്‍ ഉത്തരകേരള ജനകീയ പ്രതികരണയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വര്‍ദ്ധിച്ചു വരുന്ന നീതിനിഷേധങ്ങള്‍ക്കും, സ്ത്രീ സംരക്ഷണ നിയമങ്ങളുടെ വ്യാപക ദുരുപയോഗങ്ങള്‍ക്കെതിരെയും, വയോജനങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതികരണയാത്ര. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ വാഹനപ്രചരണ യാത്ര കടന്നുപോകും.

News, Kasaragod, Inauguration, Pressmeet, Politics, MLA, Bus stand, Kozhikode, Vehicle campagning,

ജനമിത്രം ജനകീയ നീതിവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു ആറാഞ്ചേരി നയിക്കുന്ന വാഹനപ്രചരണ ജാഥ ഒക്ടോബര്‍ 23ന് രാവിലെ 10 മണിക്ക് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പി സി ജോര്‍ജ്ജ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 26ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് പുതിയബസ് സ്റ്റാന്റില്‍ സമാപന സമ്മേളനം പ്രശസ്ത സിനിമാതാരം മാമുക്കോയ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സാമൂഹ്യ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ബൈജു ആറാഞ്ചേരി, ഷൈമോന്‍ മാത്യു, അസ്സൂട്ടി.കെ കണ്ണൂര്‍, ഗംഗാധരന്‍ തളിപ്പറമ്പ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Inauguration, Pressmeet, Politics, MLA, Bus stand, Kozhikode, Vehicle campagning,  Protest journey against Misuse of women protection laws; PC George MLA will inaugurate