city-gold-ad-for-blogger
Aster MIMS 10/10/2023

അക്വേറിയം ജീവനക്കാരിയുടെ മാലമോഷണം; പ്രതിയെ കിട്ടാതെ പോലീസ് വട്ടംകറങ്ങുന്നു, ഇതുവരെ പരിശോധിച്ചത് 1300 ആക്ടിവ സ്‌കൂട്ടറുകള്‍

കോട്ടയം: (www.kasargodvartha.com 07/10/2017) നീലിമംഗലം പാലത്തിനു സമീപം അക്വേറിയം ജീവനക്കാരിയെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലീസ്. മോഷണം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും മോഷ്ടാവിനെക്കുറിച്ചുള്ള കൃത്യമായ സൂചനകളൊന്നും പോലീസിനു ലഭിച്ചിട്ടില്ല. ഇതിനിടെ മോഷണം നടത്തിയവര്‍ ജില്ലയ്ക്കു പുറത്തേയ്ക്കു കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

പ്രതി ആക്ടീവ സ്‌കൂട്ടറിലാണു എത്തിയതെന്ന ഉഷയുടെ മൊഴിയെ തുടര്‍ന്ന് ജില്ലയിലെ 1300 ഹോണ്ടാ ആക്ടീവാ സ്‌കൂട്ടറുകളാണ് പോലീസ് പരിശോധിച്ചത്. കഴിഞ്ഞദിവസം പന്തളത്ത് ആക്ടീവാ സ്‌കൂട്ടറിലെത്തി മാല പൊട്ടിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തെങ്കിലും നീലിമംഗലത്തെ മോഷണവുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചില്ല.

അക്വേറിയം ജീവനക്കാരിയുടെ മാലമോഷണം; പ്രതിയെ കിട്ടാതെ പോലീസ് വട്ടംകറങ്ങുന്നു, ഇതുവരെ പരിശോധിച്ചത് 1300 ആക്ടിവ സ്‌കൂട്ടറുകള്‍

കഴിഞ്ഞ 23നാണു എംസി റോഡില്‍ നീലിമംഗലം പാലത്തിന് സമീപമുള്ള കിംഗ്‌സ് അക്വേറിയം ഷോപ്പില്‍ നീല ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചെത്തിയ യുവാവ് കവര്‍ച്ച നടത്തിയത്. പക്ഷികള്‍ക്കുള്ള തീറ്റ വേണമെന്നാവശ്യപ്പെട്ടെത്തിയ ഇയാള്‍ ജീവനക്കാരിയായ ഉഷയുടെ കഴുത്തില്‍ കയറിട്ട് കുരുക്കി ബോധം കെടുത്തിയ ശേഷം സ്വര്‍ണം കവരുകയായിരുന്നു. ബോധം വീണപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായെന്ന് അറിഞ്ഞത്. ഇയാള്‍ കറുത്ത ആക്ടീവ സ്‌കൂട്ടറിലാണ് വന്നതെന്ന മൊഴിയെ തുടര്‍ന്നാണ് ഇത്രയധികം വാഹനം പരിശോധിച്ചത്.

1300 ഓളം സ്ഥിരം കുറ്റവാളികളുടെ ഫോട്ടോ കാട്ടിയിട്ടും ഉഷയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ മാറ്റിപ്പറയുന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖചിത്രം തയാറാക്കി പുറത്തുവിട്ടിരുന്നു. സമീപത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിച്ചമുള്ള രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Accuse, Robbery, Police, Case, Photo, News, Kerala, CCTV, Gold chain stolen: Investigation continues.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL