Join Whatsapp Group. Join now!

സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം; മൂന്നുപേര്‍ക്ക് പരിക്ക്, കാരണം സഹോദരിയെ കമന്റടിക്കുന്നത് ചോദ്യം ചെയ്തത്

മടിക്കൈ അമ്പലത്തുകരയില്‍ സദാചാരഗുണ്ടായിസത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗത്തിനുമെതിരെ പോKasaragod, Kerala, news, Kanhangad, Injured, CPM, Clash between CPM workers; 3 injured
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2017) മടിക്കൈ അമ്പലത്തുകരയില്‍ സദാചാരഗുണ്ടായിസത്തിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗത്തിനുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം അമ്പലത്തുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിനോദയാത്രക്ക് പോകുന്ന സഹോദരിയെ യാത്രയയക്കാന്‍ പോയ യുവാവിനെയും സുഹൃത്തിനെയും സദാചാര പൊലീസ് ചമഞ്ഞ ഒരു സംഘം അടിച്ച് പരിക്കേല്‍പ്പിരുന്നു. പൂത്തക്കാലിലെ വിപിന്‍, സച്ചിന്‍ എന്നിവരെയാണ് സദാചാര പൊലീസ് ചമഞ്ഞ മദ്യപ സംഘം ആക്രമിച്ചത്.

സഹോദരിയെ ഒരു സംഘം കമന്റടിക്കുന്നത് ചോദ്യം ചെയ്ത സഹോദരന്‍ വിപിനെ സംഘം പിടിച്ച് തള്ളുകയുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത സുഹൃത്ത് സച്ചിനെ അക്രമി സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്യാനെത്തിയ സച്ചിന്റെ സുഹൃത്തുക്കള്‍ അക്രമ സംഘത്തിലുണ്ടായിരുന്ന യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു.
സംഭവം കണ്ട് കൂടുതലാളുകള്‍ തടിച്ചുകൂടുകയും ഇരുവിഭാഗങ്ങളും തമ്മില്‍ പൊരിഞ്ഞ തല്ല് നടക്കുകയുമായിരുന്നു. അക്രമത്തില്‍ കണിച്ചിറയിലെ അനൂപിന്(30) ഗുരുതരമായി പരിക്കേറ്റു.

തലക്ക് ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ അനൂപിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവി, പഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടന്നുവെങ്കിലും ഇരുപക്ഷവും വഴങ്ങാന്‍ തയ്യാറായില്ല.
സിപിഎം സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Injured, CPM, Clash between CPM workers; 3 injured