Join Whatsapp Group. Join now!
Aster MIMS 10/10/2023

കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിക്കിടെ മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് ചെയര്‍മാന്‍; മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി, പിറകെ ചെയര്‍മാനും സ്ഥലം വിട്ടു

കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിക്കും ബഹളത്തിനുമിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. പിറകെ നഗരസഭാചെയര്‍മാനും സ്ഥലം വിട്ടു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനുKasaragod, Kerala, news, Kanhangad-Municipality, Media worker, Chairman against media workers when clash between councilors
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2017) കൗണ്‍സിലര്‍മാരുടെ കയ്യാങ്കളിക്കും ബഹളത്തിനുമിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. പിറകെ നഗരസഭാചെയര്‍മാനും സ്ഥലം വിട്ടു. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനു വേണ്ടി ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയതുള്‍പ്പെടെയുള്ള ഒട്ടേറെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തോളം രഹസ്യമാക്കിവെച്ചുവെന്ന നഗരസഭയിലെ ലീഗ്- കോണ്‍ഗ്രസ്- ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഗുരുതരമായ ആരോപണമാണ് നഗരസഭയായോഗത്തില്‍ ബഹളത്തിന് കാരണമായത്.

എന്നാല്‍ എല്ലാം പത്രക്കാരുടെ തലയിലിട്ട് കൈകഴുകാനായിരുന്നു ചെയര്‍മാന്‍ വി വി രമേശന്റെ ശ്രമം. കൗണ്‍സില്‍ യോഗം തുടങ്ങി അജണ്ട വായിക്കുന്നതിന് മുമ്പേ ശൂന്യവേളയില്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ക്രമപ്രശ്നവുമായി എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷം കുഴപ്പമുണ്ടാക്കുന്നത് മാധ്യമങ്ങള്‍ കാണാനാണെന്നായിരുന്നു ചെയര്‍മാന്റെ കണ്ടുപിടുത്തം. അങ്ങനെയെങ്കിലും ഇവരുടെയൊക്കെ പേര് മാധ്യമങ്ങളില്‍ വരട്ടെയെന്നും ചെയര്‍മാന്‍ പരിഹസിച്ചു. ബഹളം മൂത്ത് കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടാന്‍ പാഞ്ഞടുത്തപ്പോഴും ചെയര്‍മാന്റെ കൊട്ട് വീണ്ടും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയായി. മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണിതെന്ന് ചെയര്‍മാന്‍ വീണ്ടും ആരോപിച്ചതോടെ തത്സമയം പ്രസ് ഗ്യാലറിയിലുണ്ടായിരുന്ന വിവിധ മാധ്യമപ്രതിനിധികള്‍ എഴുന്നേറ്റു. മാധ്യമങ്ങള്‍ക്കുവേണ്ടി കൗണ്‍സിലര്‍മാര്‍ തമ്മിലടിക്കേണ്ടെന്ന് പരസ്യമായി പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പുറത്തേക്ക് വന്നു.

മാധ്യമപ്രവര്‍ത്തകര്‍ സ്ഥലംവിട്ടയുടന്‍ ചേംബറില്‍ നിന്ന് ചെയര്‍മാനും ഇറങ്ങി. ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് യാതൊരു ചര്‍ച്ചയുമില്ലാതെ കൗണ്‍സില്‍ യോഗം അവസാനിക്കുകയും ചെയ്തു. ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ കയ്യാങ്കളി വരെ എത്തിയപ്പോഴും കഴിഞ്ഞ ഒരു വര്‍ഷമായി ഭരണപക്ഷത്തിന് വേണ്ടി പടപൊരുതിയിരുന്ന കൗണ്‍സിലര്‍ മഹ് മൂദ് മുറിയനാവിയുടെ മൗനവും ശ്രദ്ധേയമായി.
യോഗം ആരംഭിച്ച ശേഷം വൈകിയെത്തിയ മഹ് മൂദ് അവസാനം വരെ കാഴ്ചക്കാരനായി മാറുകയായിരുന്നു. യോഗത്തിന്റെ തുടക്കത്തില്‍ ഒന്നാംനിരയില്‍ ഒന്നാം നമ്പര്‍ സീറ്റില്‍ സ്ഥാനമുറപ്പിച്ചിരുന്ന ലീഗിലെ ഖദീജ ഹമീദിനോട് ഒന്നാംനിരയിലെ സീറ്റുകള്‍ കക്ഷിനേതാക്കള്‍ക്ക് സംവരണം ചെയ്തിട്ടുണ്ടെന്നും ഖദീജ പിന്‍നിരയിലേക്ക് മാറിയിരിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഒരു നിമിഷം മൗനിയായ ഖദീജ അത്തരമൊരു തീരുമാനം താനറിഞ്ഞില്ലെന്നും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ടെങ്കില്‍ നേരത്തെ അറിയിക്കാമായിരുന്നുവെന്നും വ്യക്തമാക്കി പിന്‍നിരയിലേക്ക് മടങ്ങുകയും ചെയ്തു.

Related News:
യു ഡി എഫ് ഭരണകാലത്തെ അഴിമതി മറച്ചുവെക്കാനാണ് കോലീബി സഖ്യം കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് ചെയര്‍മാന്‍




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad-Municipality, Media worker, Chairman against media workers when clash between councilors