Join Whatsapp Group. Join now!
Aster MIMS 10/10/2023

മോഷ്ടിച്ച ബൈക്കുമായി പിടിയിലായ രണ്ടംഗസംഘം റിമാന്‍ഡില്‍; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ്

മോഷ്ടിച്ച ബൈക്കുമായി പോലീസ് പിടിയിലായ രണ്ടംഗസംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു. തളങ്കരയിലെ മുസ്തഫ (22), ദേളിയിലെ സുബൈര്‍ (23) എന്നിവരെയാണ് കാസര്‍കോKasaragod, Kerala, news, Remand, Bike, Robbery, custody, Bike robbers remanded
കാസര്‍കോട്: (www.kasargodvartha.com 12.10.2017) മോഷ്ടിച്ച ബൈക്കുമായി പോലീസ് പിടിയിലായ രണ്ടംഗസംഘത്തെ കോടതി റിമാന്‍ഡ് ചെയ്തു. തളങ്കരയിലെ മുസ്തഫ (22), ദേളിയിലെ സുബൈര്‍ (23) എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നും ട്രെയിന്‍ യാത്രക്കാരനെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ച ശേഷം പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവവും 24 ബൈക്കുകളും 16 മൊബൈല്‍ ഫോണുകളും മോഷ്ടിച്ച വിവരവും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് കൂടാതെ കാസര്‍കോട് ജില്ലക്കകത്തും പുറത്തും നടന്ന മറ്റു നിരവധി കവര്‍ച്ചകളിലും ഇവര്‍ക്ക് പങ്കുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.

Related News:
മോഷ്ടിച്ച ബൈക്കുമായി പോവുകയായിരുന്ന യുവാക്കള്‍ പോലീസ് പിടിയില്‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞത് 24 ബൈക്കുകളും 3 ഓട്ടോറിക്ഷകളും കവര്‍ച്ച ചെയ്തതുള്‍പെടെ നിരവധി കവര്‍ച്ചാ കേസുകള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Remand, Bike, Robbery, custody, Bike robbers remanded