city-gold-ad-for-blogger
Aster MIMS 10/10/2023

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്

പ്രതിഭാരാജന്‍

(www.kasargodvartha.com 12.10.2017) ബ്രാഞ്ചു സമ്മേളനങ്ങള്‍ അവസാനിക്കാറായി. അങ്ങിങ്ങ് ചില പൊട്ടലും ചീറ്റലുകളും നമുക്ക് കണ്ടില്ലെന്നു നടിക്കാം. മറ്റാര്‍ക്ക് കഴിയും ഇത്രയും ക്രമമായി ഒരു പ്രസ്ഥാനത്തെ കൊണ്ടു പോകാനെന്ന മറു ചോദ്യത്തില്‍ മുങ്ങിപ്പോവുകയാണ് സമ്മേളനങ്ങളിലെ ന്യൂനതകള്‍. ഇത് ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്റെ കൂടി വിജയമായി പരിഗണിക്കാന്‍ ഇനിയുമുണ്ട് ഏറെ കടമ്പകള്‍ കടക്കാന്‍. വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിന് അടയാളം കുറിക്കല്‍ കൂടിയാണ് ഇത്തവണത്തെ സമ്മേളനങ്ങള്‍.

മറ്റെന്തിനേക്കാളുമുപരിയായി തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളിയാണ് പാര്‍ട്ടി അംഗങ്ങള്‍. തൊഴിലാളി വര്‍ഗത്തെ, അവര്‍ ആര്‍ജ്ജിച്ച അനുഭവ സമ്പത്തിനെ, വിപ്ലവാവേശത്തെ, സഹജീവികളോടുള്ള കൂറിനെ തേച്ചു മിനുക്കാനാണ് ഓരോ സമ്മേളനങ്ങളും. ഇത്തരം ചടങ്ങുകളിലൂടെ കടന്നു പോകാതെ പാര്‍ട്ടിക്ക് വര്‍ഗസമരം നയിക്കാനോ, മതനിരപേക്ഷ ഭരണകൂടത്തെ സഹായിക്കാനോ, അതിനായി സ്വയം അര്‍പ്പിക്കാനോ സാധിക്കില്ല.

സംസ്ഥാനത്ത് 31,700 ബ്രാഞ്ചുകളിലായി ഉദ്ദേശം 4.64 ലക്ഷം അംഗങ്ങള്‍ ഈ സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ബ്രാഞ്ചു സമ്മേളനം കഴിഞ്ഞാല്‍ 15 മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍. ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ ചുമതലപ്പെടുന്ന പത്ര പ്രവര്‍ത്തകര്‍ എന്ന നിലക്ക് യൂവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹതപ്പെടും വിധം പ്രാതിനിധ്യം നല്‍കാന്‍ നേതൃത്വത്തിനു സാധിക്കാതെ വന്നുവെന്ന് വിലയിരുത്താം. ഒരോ പ്രദേശത്തിന്റെയും സാമൂഹ്യ ഘടന നോക്കി വേണം ചുമതലകള്‍ നല്‍കാനെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം മിക്കയിടങ്ങളിലും വിലപ്പോയില്ല.

ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണമെന്ന സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം പലയിടത്തും ചെവിക്കൊണ്ടില്ല. സുഭിക്ഷമായ ഭക്ഷണ രീതിയും പരിമിതപ്പെട്ടില്ല. ഒരു ദിവസം നീണ്ടു നില്‍ക്കുന്നതായിരിക്കണം, പരമാവധി ആളുകളെ പങ്കെടുപ്പിച്ചു വേണം സമ്മേളനത്തിന്റെ കൊടിക്കൂറ ഉയരാനെന്ന ആഗ്രഹം സഫലമാക്കാന്‍ നേതൃത്വത്തിനു സാധിച്ചു. മിക്ക സമ്മേളനങ്ങളിലും പതിവില്‍ കവിഞ്ഞ അളവില്‍ ഇടതു പക്ഷത്തിന്റെ മേല്‍ ബി.ജെ.പിയുടെ കടന്നു കയറ്റം കണ്ടു വരുന്നതിനിടയിലാണ് പാര്‍ട്ടി ഇത്രയും അടുക്കും ചിട്ടയോടും കൂടി പ്രാഥമിക സമ്മേളനത്തിനു തിരശീലയിടുന്നത്. വലതു പക്ഷ തീവ്രവാദത്തിനും ഫാസിസത്തിനുമെതിരായ ഒരുക്കു കൂട്ടലായി സമ്മേളനത്തെ മാറ്റിയെടുക്കാന്‍ നേതൃത്വത്തിനു സാധിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങള്‍ക്കും, ലക്ഷ്യങ്ങള്‍ക്കും കുറുകെ ഫാസിസം തൊടുത്തു വിട്ട കൊടുങ്കാറ്റ് ക്രമമായ കെട്ടിപ്പടുക്കലിലൂടെ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാന്‍ സമ്മേളനം കൊണ്ട് സാധ്യമായി. ഇതൊരു തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള ചിട്ടപ്പെടുത്തല്‍ കൂടിയാണ്. ബി.ജെ.പിയുടെ അഖിലേന്ത്യാ നേതാക്കള്‍ തമ്പടിച്ചു നടത്തിയ ജനരക്ഷാ മാര്‍ച്ചിനെ വരെ നിലംപരിശാക്കാന്‍ ക്ഷമയുടെയും സഹിഷ്ണുതയുടെയും സഹനശക്തികൊണ്ട് നേരിടാന്‍ പാര്‍ട്ടിക്കായി.

ഇത്തരം വിലയിരുത്തലുകള്‍ക്കിടയിലൂടെയാണ് അരവത്ത് കുതിരക്കോട്ടെ പാര്‍ട്ടിക്കാര്‍ തമ്മില്‍ തല്ലുന്നത്. പാര്‍ട്ടിക്കാര്‍ തമ്മില്‍ തല്ലിയാല്‍ അവ പറഞ്ഞു തീര്‍ക്കാന്‍ ചുമതലപ്പെട്ട നേതാക്കള്‍ സഹായത്തിനു പോലീസിനെ വിളിച്ചു. ഏതാനും സഖാക്കളെ ജയിലിലടച്ചു. ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഏതു വിഷയവും ആദ്യം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയിലാണെന്നും പാര്‍ട്ടിയുടെ നിയമമാണ് നടപ്പിലാക്കേണ്ടതെന്നും മറന്നു വെച്ച നേതാക്കള്‍ സ്വയം പ്രതികൂട്ടില്‍ കയറുകയായിരുന്നു.

പാര്‍ട്ടി വിദ്യാഭ്യാസം അണികളിലേക്കെത്തുന്നില്ല എന്നു മാത്രമല്ല, അവ സ്വയം പഠിക്കാനും തയ്യാറാകാതെ വന്നാല്‍ ഉണ്ടാകുന്ന പരിണിത ഫലം കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിലും, ഉദുമ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയായിരിക്കും ഫലം. സഖാക്കളാണ് പാര്‍ട്ടിയുടെ പൊതു സ്വത്ത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒന്നാമത്തെ പേജിലെ ഒന്നാമത്തെ ഖണ്ഡികയില്‍ തന്നെ എടുത്തു പറയുന്നു. പോരാടേണ്ടത് മര്‍ദ്ദകര്‍ക്കെതിരെയാണ്. (തമ്മില്‍ തല്ലല്ല) അതിനു പാര്‍ട്ടിക്ക് ചില വഴികളുണ്ട്. അവ നിയമവിധേയവും, ചിലപ്പോള്‍ അല്ലാതേയും വന്നേക്കാം. പാര്‍ട്ടിയാണ് കാതല്‍. നായാട്ടു നായ തമ്മില്‍ തല്ലിയാല്‍ പന്നി കുന്നു കേറുമെന്നത് ഒരു പഴമൊഴി മാത്രമല്ല.

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, CPM, Article, Conference, Article about CPM branch conferences

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL