City Gold
news portal
» » » » » » » » » ഉമിനീര് ഇറക്കാന്‍ പോലുമാകാതെ ഗൃഹനാഥന്‍ കിടക്കയില്‍ മരണത്തോട് മല്ലിടുന്നു; ഭാര്യയും 5 പിഞ്ചുമക്കളും വാടകവീട്ടില്‍ ദുരിതക്കയത്തില്‍, കണ്ണുളളവരേ... കാണാതെ പോകരുത് ഈ കുടുംബത്തിന്റെ കണ്ണുനീര്‍

ഉപ്പള: (www.kasargodvartha.com 09.10.2017) ഉമിനീര് ഇറക്കാന്‍ പോലുമാകാതെ ഗൃഹനാഥന്‍ കിടക്കയില്‍ മരണത്തോട് മല്ലിടുന്നു. ഭാര്യയും അഞ്ചു പിഞ്ചുമക്കളും വാടകവീട്ടില്‍ ദുരിതക്കയത്തില്‍. കണ്ണുളളവര്‍ കാണാതെ പോകരുത് ഈ കുടുംബത്തിന്റെ കണ്ണുനീര്‍. ഉപ്പള മള്ളങ്കൈയിലെ വാടകവീട്ടില്‍ താമസക്കാരനായ അബ്ദുല്‍ അസീസ് (45) ആണ് അര്‍ബുദം ബാധിച്ച് ദുരിതക്കിടക്കയില്‍ കഴിയുന്നത്. എന്തു ചെയ്യണമെന്നറിയാതെ പറക്കമുറ്റാത്ത അഞ്ചു കുട്ടികളും ഏങ്ങലടിച്ചുകരയുകയാണ്.

ഒന്നര വര്‍ഷം മുമ്പ് പല്ലു വേദനയില്‍ തുടങ്ങി അന്നനാളം വരെ ഗ്രസിച്ച് ഉമിനീര് പോലും ഇറക്കാന്‍ പ്രയാസപ്പെടുന്ന അബ്ദുല്‍ അസീസിനെ ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഡോക്ടര്‍മാരും കയ്യൊഴിഞ്ഞിരിക്കുകയാണ്. പറക്കമുറ്റാത്ത കുഞ്ഞു മക്കളെയും എടുത്തു സ്വന്തമായി വീടില്ലാത്ത, സ്ഥലമില്ലാത്ത, ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാത്ത കുടുംബം ഉദാരമതികളുടെ കനിവ് തേടുകയാണ്. സുമനസുകളായ ചിലരാണ് ഇവര്‍ക്ക് അത്യാവശ്യം വേണ്ടുന്ന ചിലവുകള്‍ നിര്‍വ്വഹിക്കുന്നത്. വീട്ടുവാടകയും ഉദാരമതികള്‍ നല്‍കുന്നുണ്ട്. നാല് പെണ്‍മക്കളെയും ഒരു ആണ്‍കുഞ്ഞിനെയും പട്ടിണിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാനായി ഭാര്യ മൈമൂനയ്ക്ക് പ്രാര്‍ത്ഥനമേ മാത്രമേ മാര്‍ഗമുള്ളൂ. കൊച്ചുകുട്ടികളായതിനാല്‍ ഇവരെ വീട്ടിലാക്കി ജോലിക്ക് പോകാനുള്ള സാഹചര്യവും ഇല്ല. ഇവര്‍ക്ക് നല്ലൊരു ജീവിതം ലഭിക്കണമെങ്കില്‍ ഉദാരമതികളുടെ സഹായം കൊണ്ടുമാത്രമേ കഴിയുകയുള്ളൂ.

ഉപ്പളയിലെ പൗരസമിതി പ്രവര്‍ത്തകരായ കെ എഫ് ഇഖ്ബാല്‍ ഉപ്പള, മഹ് മൂദ് കൈക്കമ്പ, ലത്തീഫ് തുടങ്ങിയവരും ഇവരെ സഹായിക്കാനായി രംഗത്തുണ്ട്. സഹായമെത്തിക്കുന്നതിനായി വിജയ ബാങ്കിന്റെ മുളിഞ്ചെ ബ്രാഞ്ചില്‍ ഭാര്യ മൈമൂനയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. Account Number : 204401011003257 IFSC: VIJB0002044, VIJAYA BANK, MULINJE Branch. Mobile Number: 9895095712


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Family, Needs help, Charity-fund, Abdul Azeez needs your help

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date