Monday, October 23, 2017

എം എം ഹസന്റെ യോഗത്തില്‍ നിന്ന് ഏഴ് ഡി സി സി ഭാരവാഹികള്‍ വിട്ടുനിന്നു; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നേതൃത്വത്തിന് കെ പി സി സി പ്രസിഡണ്ടിന്റെ നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 23.10.2017) കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍ നേരിട്ട് പങ്കെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തില്‍ നിന്നും ഏഴ് ഡി സി സി ഭാരവാഹികള്‍ വിട്ടുനിന്നു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് മുന്നോടിയായി ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട്ട് നടന്ന നേതൃയോഗത്തിലാണ് ഏഴ് നേതാക്കളുടെ അസാന്നിധ്യമുണ്ടായത്.

25 ഡി സി സി ഭാരവാഹികള്‍ ഏഴുപേര്‍ യോഗത്തില്‍ പങ്കെടുക്കാതെ മാറിനിന്നത് ഗൗരവത്തിലെടുത്ത ഹസന്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയ ശേഷമാണ് തിരിച്ചുപോയത്. അതേ സമയം ഡി സി സി പ്രസിഡണ്ട് ഏകാധിപത്യ സമീപനവുമായി മുന്നോട്ടുപോകുന്നുവെന്നാരോപിച്ച് നേരത്തെ പല ഡി സി സി യോഗങ്ങളും ബഹിഷ്‌കരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് നിസഹരിക്കുകയും ചെയ്ത ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. 41 മണ്ഡലം പ്രസിഡണ്ടുമാരില്‍ ഇരുപതുപേരും 11 ബ്ലോക്കുകളില്‍ നിന്ന് നാലു പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തില്ല.

നേതാക്കള്‍ എത്താത്ത പ്രദേശങ്ങളില്‍ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെ പി സി സി ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളുടെയും സംഘടനാപരമായ മറ്റ് പ്രശ്നങ്ങളുടെയും തുടര്‍ച്ചയാണ് ഈ ബഹിഷ്‌കരണമെന്ന് വ്യക്തമായിട്ടുണ്ട്. യോഗത്തില്‍ നിന്ന് വിട്ടുനിന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, സെക്രട്ടറി കെ നീലകണ്ഠന്‍, നിര്‍വാഹകസമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, പി എ അഷ്റഫലി, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, ഐ എന്‍ ടി യു സി ദേശീയസമിതിയംഗം എം സി ജോസ്, കെ കെ രാജേന്ദ്രന്‍, പി ജി ദേവ്, പി കെ ഫൈസല്‍, എ ഗോവിന്ദന്‍നായര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, എം കുഞ്ഞമ്പുനമ്പ്യാര്‍, ഗീതാകൃഷ്ണന്‍, കരുണ്‍താപ്പ, ഹരീഷ്, പി നായര്‍, കെ പി പ്രകാശന്‍, സി വി ജയിംസ്, പി വി സുരേഷ്, വി ആര്‍ വിദ്യാസാഗര്‍, മാമുനി വിജയന്‍, സോമശേഖര, എം സി പ്രഭാകരന്‍, കെ ഖാലിദ്, കെ വാരിജാക്ഷന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News:
മന്ത്രി ചാണ്ടിക്കെതിരെ നടപടി എടുക്കാത്തത് മുഖ്യമന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിനു തുല്യം: എം എം ഹസന്‍

Kasaragod, Kerala, news, DCC, Office- Bearers, 7 DCC members not participated in M.M Hassan's meet, controversy

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, DCC, Office- Bearers, 7 DCC members not participated in M.M Hassan's meet, controversy