city-gold-ad-for-blogger
Aster MIMS 10/10/2023

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി; നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരമോന്നത നീതിപീഠം

ന്യൂഡല്‍ഹി: (www.kasargodvartha.com 06.09.2017) ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. അക്രമങ്ങള്‍ തടയാന്‍ ജില്ലകള്‍ തോറും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ശക്തമായ ഇടപെടല്‍.

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി; നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരമോന്നത നീതിപീഠം

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങള്‍ രാജ്യവ്യാപകമായിരിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രസ്താവനകള്‍ മാത്രം പോരെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകയായ ഇന്ദിര ജയ്‌സിംഗ് കോടതിയില്‍ വാദിച്ചു. അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ കേന്ദ്ര ഇടപെടല്‍ വേണമെന്നും ഇന്ദിര ജയ്‌സിംഗ് പറഞ്ഞു. എന്നാല്‍ ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും, ഗോവധത്തിന്റെ പേരിലുള്ള അതിക്രമങ്ങളെ അനുകൂലിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

രാജ്യത്തു ശക്തമായ നിയമ വ്യവസ്ഥകള്‍ ഉണ്ട്. ഇത്തരം അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ, എന്തൊക്കെ നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങളില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും, സംസ്ഥാന സര്‍ക്കാരുകളോടും കോടതി ആവശ്യപ്പെട്ടു.

Keywords : New Delhi, National, Trending, Top-Headlines, News, Supreme Court gives strong instruction against ‘Gau Rakshak’, ask center and state to halt violence.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL