Join Whatsapp Group. Join now!
Aster MIMS 10/10/2023

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന News, Kasaragod, Kerala, Kumbala, House, Gold, Theft, Arrest, Police,
കുമ്പള:(www.kasargodvartha.com 20/09/2017) പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി. ഉപ്പളയിലെ ജംഷീദിനെ(25)യാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള പച്ചമ്പളയിലെ മുഹമ്മദ് അഷ്റഫിന്റെ വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയാണ് ജംഷീദ്. ഈ കേസിലെ മുഖ്യപ്രതിയായ മുസമ്മലിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുസമ്മില്‍ ഇപ്പോഴും റിമാന്റിലാണ്.

2016 ജൂണ്‍ 27നാണ് പച്ചമ്പളയിലെ മുഹമ്മദ് അഷ്റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. രാവിലെ 11.30 മണിയോടെ അഷ്റഫും കുടുംബവും വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. ഉച്ചക്ക് രണ്ടുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയില്‍ കണ്ടെത്തിയത്. അകത്തുകയറി നോക്കിയപ്പോള്‍ അലമാര കുത്തിതുറന്ന് അതിനകത്തുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തി. അഷ്റഫിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും മുസമ്മില്‍ പിടിയിലാവുകയുമായിരുന്നു. മുസമ്മലിനെ ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയില്‍ ജംഷീദിനും പങ്കുണ്ടെന്ന് തെളിഞ്ഞത്.

News, Kasaragod, Kerala, Kumbala, House, Gold, Theft, Arrest, Police, Roberry case accused arrested after two years.

കവര്‍ച്ചാസ്വര്‍ണം ജംഷീദിന്റെ കൈവശമാണ് ഏല്‍പ്പിച്ചതെന്നും വില്‍പ്പന നടത്തി ലഭിച്ച തുകയില്‍ നിന്നും ഒരു വിഹിതം തനിക്ക് ലഭിച്ചുവെന്നും എന്നാല്‍ എവിടെയാണ് വില്‍പ്പന നടത്തിയതെന്ന് തനിക്കറിയില്ലെന്നും മുസമ്മില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. മുസമ്മില്‍ നല്‍കിയ വിവരമനുസരിച്ച് ജംഷീദിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പിടികൊടുക്കാതെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഉപ്പളയിലെ മൈതാനത്തിന് സമീപത്തുനിന്നാണ് ജംഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ന്ന സ്വര്‍ണം ഉപ്പളയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി ജംഷീദ് പറഞ്ഞു. ഇതേ തുടര്‍ന്ന്് കവര്‍ച്ചാസ്വര്‍ണം കണ്ടെടുത്ത പോലീസ് ജംഷീദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Kumbala, House, Gold, Theft, Arrest, Police, Roberry case accused arrested after two years.