city-gold-ad-for-blogger
Aster MIMS 10/10/2023

പോപ്പുലര്‍ ഫ്രണ്ടിന് ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ; സംഘടനയുടെ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: (www.kasargodvartha.com 12/09/2017) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടനയെ നിരോധിക്കാനൊരുങ്ങുന്നതായും റിപോര്‍ട്ടുകളുണ്ട്. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുവെന്നും, ബോംബ് നിര്‍മാണം നടത്തുന്നുവെന്നുമാണ് എന്‍ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയത്.

യു എ പി എ (അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട്) അനുസരിച്ച് സംഘടനയെ നിരോധിക്കാന്‍ കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കിയില്‍ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാംപുകളില്‍നിന്ന് എന്‍ ഐ എ വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബ് നിര്‍മാണം, ബംഗളൂരുവിലെ ആര്‍ എസ് എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്ലാമിക് സ്റ്റേറ്റ് അല്‍ ഹിന്ദിയോടൊപ്പം ചേര്‍ന്നു ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍ തുടങ്ങിയ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നാണ് എന്‍ ഐ എ പറയുന്നത്. ഇവ തെളിയിക്കുന്ന രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായും, സംഘടനയെ നിരോധിക്കുമെന്നാണ് കരുതുന്നതെന്നും എന്‍ ഐ എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന് ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ; സംഘടനയുടെ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം

അതിനിടെ എന്‍ ഐ എയുടെ ആരോപണങ്ങള്‍ തള്ളി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത് വന്നു. അന്വേഷണം നടക്കുന്നതായി അറിയില്ലെന്നും, തങ്ങളോട് ആരും വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പി കോയ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശവിരുദ്ധമല്ല, ദേശസ്‌നേഹത്തോടെയാണ്. ഒരു തീവ്രവാദ ക്യാംപുകളും നടത്തിയിട്ടില്ല. ഒരു ഭീകര പ്രവര്‍ത്തനങ്ങളിലും പങ്കാളികളായിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് ആരംഭിച്ച് 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് സംഘടനാ പ്രവര്‍ത്തനത്തില്‍ സര്‍വസാധാരണമാണ്. കേരളത്തില്‍ ആര്‍ എസ് എസ് - സി പി എം ഏറ്റുമുട്ടലുകളില്‍ 100ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇരു സംഘടനകളെയും ഒരിക്കലും ദേശവിരുദ്ധരെന്നു വിളിച്ചിട്ടില്ല. നിങ്ങള്‍ക്കു ഞങ്ങളെ ഭീകര സംഘടനയായി ബോധപൂര്‍വം മുദ്രകുത്തണമെന്നല്ലാതെ, ഭീകര സംഘടനയെന്നു വിളിക്കാന്‍ മറ്റൊരു കാരണവുമില്ല- കോയ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, Top-Headlines, News, Report, Popular Front Of India, NIA, NIA report on Popular Front of India’s ‘terror links’ on government table.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL