city-gold-ad-for-blogger
Aster MIMS 10/10/2023

മത പഠനത്തിന് ശേഷം തിരിച്ചുവന്ന പെണ്‍കുട്ടിയെ വീണ്ടും കാണാതായി; അന്വേഷണത്തില്‍ മലപ്പുറത്ത് കണ്ടെത്തി; കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോയി

ബേക്കല്‍: (www.kasargodvartha.com 22/09/2017) മത പഠനത്തിന് ശേഷം തിരിച്ചുവന്ന പെണ്‍കുട്ടിയെ വീണ്ടും കാണാതായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ മലപ്പുറത്ത് കണ്ടെത്തി. ബേക്കല്‍ സ്വദേശി മീര(20)യെയാണ് മലപ്പുറത്ത് കണ്ടെത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത മീരയെ വ്യാഴാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ്ഗ് ഒന്നാംക്ലാസ് (രണ്ട്) മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്നറിയിച്ചതിനാല്‍ മജിസ്‌ട്രേറ്റ് മീരയെ വീട്ടുകാര്‍ക്കൊപ്പം അയക്കാന്‍ ഉത്തരവിട്ടു.

മത പഠനത്തിന് ശേഷം തിരിച്ചുവന്ന പെണ്‍കുട്ടിയെ വീണ്ടും കാണാതായി; അന്വേഷണത്തില്‍ മലപ്പുറത്ത് കണ്ടെത്തി; കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം പോയി

പാലക്കുന്നിലെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷം പെരിന്തല്‍മണ്ണയിലെ വസ്ത്ര വ്യാപാരശാലയില്‍ ജോലി ചെയ്തു വരികയായിരുന്ന മീരയെ മൂന്ന് മാസം മുമ്പാണ് കാണാതായത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ കോഴിക്കോട് മുക്കം സ്വദേശിയായ ഷിജില്‍ മുഹമ്മദുമായി മീര പ്രണയത്തിലായിരുന്നു. ഇതിനിടയ്ക്ക് മീര മതപഠനത്തിന് ചേര്‍ന്നു.

എന്നാല്‍ സെപ്റ്റംബര്‍ 19ന് അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് മതപഠന കേന്ദ്രത്തില്‍ മീര നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ മീര അടുത്ത ബന്ധുവായ ഒരു ആണ്‍കുട്ടിക്കൊപ്പം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും തുടര്‍ന്ന് കൂര്‍ബ ഭഗവതി ക്ഷേത്ര പരിസരത്തെത്തിയപ്പോള്‍ കുട്ടിയെ ഒഴിവാക്കി അപ്രത്യക്ഷമാവുകയും ചെയ്തു. മീര തിരിച്ചെത്താത്തതിനാല്‍ സഹോദരന്‍ ശിവകുമാറും പിതാവും ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും മീര പെരിന്തല്‍മണ്ണയിലെ യുവാവിനെ ഫോണ്‍ വിളിച്ചതായി കണ്ടെത്തിയിരുന്നു.

ആ നിലക്ക് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മീരയെ മലപ്പുറത്തു നിന്നും കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Bekal, Missing, Court, Investigation, Woman, Police, Parents, Complaint, Missing girl found in Malappuram. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL