രോഹിങ്ക്യകള്‍ക്ക് സഹായഹസ്തവുമായി സൗദി രാജാവിന്റെ റിലീഫ് സെന്റര്‍ പ്രതിനിധികളുടെ സന്ദര്‍ശനം
Sep 26, 2017, 09:55 IST
കോക്സ് ബസാര്‍ (ബംഗ്ലാദേശ്): (www.kasargodvartha.com 26.09.2017) രോഹിങ്ക്യകള്‍ക്ക് സഹായഹസ്തവുമായി സൗദി രാജാവിന്റെ റിലീഫ് സെന്റര്‍ പ്രതിനിധികള്‍ ബംഗ്ലാദേശിലെ രോഹിങ്ക്യന്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. സൗദി രാജാവ് സല്മാന് സെന്റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് പ്രതിനിധികളാണ് സന്ദര്‍ശനം നടത്തിയത്.
100 കോടിയോളം രൂപ റോഹിങ്ക്യകള്‍ക്കായി സൗദി ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് റിലീഫ് സെന്റര്‍ പ്രവര്‍ത്തകര്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെയും അന്താരാഷ്ട്ര അഭയാര്‍ത്ഥി ഏജന്‍സിയുടേയും സഹായത്തോടെ സന്ദര്‍ശനം നടത്തിയത്. റോഹിങ്ക്യകള്ക്കാവശ്യമായ വസ്തുക്കളുടെ കണക്കും സംഘം എടുത്തു. അടിയന്തര സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച 100 കോടി രൂപ രോഹിങ്ക്യകള്ക്കെത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, news, Top-Headlines, Gulf, Saudi Arabia, KS Relief team visits Rohingya camps
Keywords: World, news, Top-Headlines, Gulf, Saudi Arabia, KS Relief team visits Rohingya camps