Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിന് കെ എല്‍ 14 വി 1 എന്ന ഇഷ്ട നമ്പര്‍ കിട്ടാന്‍ കാത്തുനിന്നതിന് പോലീസ് പിഴയടപ്പിച്ചത് 8 ലക്ഷം, ഒടുവില്‍ അന്‍സാറിന് അതേനമ്പര്‍ ലേലത്തില്‍ കിട്ടിയത് 1.05 ലക്ഷത്തിന്

മെഴ്‌സിഡസ് ബെന്‍സ് കാറിന് കെ എല്‍ 14 വി 1 എന്ന ഇഷ്ട നമ്പര്‍ കിട്ടാന്‍ കാത്തുനിന്നതിന് പോലീസ് പിഴയടപ്പിച്ചത് എട്ടു ലക്ഷം. ഒടുവില്‍ അന്‍സാറിന് അതേനമ്പര്‍ ലേലത്തില്‍ കിKasaragod, Kerala, news, Vidya Nagar, Youth, mercedes benz car, KL 14 V 1 auctioned for 1.05 Lakh
കാസര്‍കോട്: (www.kasargodvartha.com 25.09.2017) മെഴ്‌സിഡസ് ബെന്‍സ് കാറിന് കെ എല്‍ 14 വി 1 എന്ന ഇഷ്ട നമ്പര്‍ കിട്ടാന്‍ കാത്തുനിന്നതിന് പോലീസ് പിഴയടപ്പിച്ചത് എട്ടു ലക്ഷം. ഒടുവില്‍ അന്‍സാറിന് അതേനമ്പര്‍ ലേലത്തില്‍ കിട്ടിയത് 1.05,000 രൂപയ്ക്ക്. ചെങ്കള തൈവളപ്പ് സ്വദേശിയും അബുദാബിയില്‍ ബെസ്റ്റ് ലൈഫ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുമായ അന്‍സാറിനാണ് തിങ്കളാഴ്ച നടന്ന ലേലത്തില്‍ ഇഷ്ടനമ്പര്‍ ലഭിച്ചത്. അന്‍സാറടക്കം ഏഴുപേരാണ് ഈ നമ്പറിനായി അപേക്ഷ നല്‍കിയത്.

അന്‍സാറിന്റെ ഈ നമ്പറിനോടുള്ള അഭിനിവേശം മനസിലാക്കിയ മറ്റുള്ളവര്‍ കൂടുതല്‍ സംഖ്യ ലേലം വിളിക്കാതെ നമ്പര്‍ അന്‍സാറിന് വിട്ടുകൊടുക്കുകയായിരുന്നു. എട്ടു മാസം മുമ്പാണ് 60 ലക്ഷം രൂപയ്ക്ക് അന്‍സാര്‍ ബെന്‍സ് കാര്‍ വാങ്ങിയത്. തുടര്‍ന്ന് വി 1 നമ്പറിനായി രജിസ്റ്റര്‍ ചെയ്യാതെ കാത്തുനില്‍ക്കുകയായിരുന്നു. കാര്‍ എടുത്ത് മാസങ്ങള്‍ പിന്നിട്ടിട്ടും രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം കാസര്‍കോട് ടൗണ്‍ സി ഐ പിടികൂടുകയും എട്ടു ലക്ഷം രൂപ പിഴയീടാക്കുകയുമായിരുന്നു.

ഗള്‍ഫിലായിരുന്ന അന്‍സാര്‍ എന്ന അന്‍ച്ചു സുഹൃത്ത് നസീബ് വഴിയാണ് കാര്‍ ബുക്ക് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, Youth, mercedes benz car, KL 14 V 1 auctioned for 1.05 Lakh< !- START disable copy paste -->