city-gold-ad-for-blogger
Aster MIMS 10/10/2023

ബാലസംഘം വില്ലേജ് സെക്രട്ടറിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു

ബോവിക്കാനം: (www.kasargodvartha.com 13.09.2017) ബോവിക്കാനത്ത് ബാലസംഘം വില്ലേജ് സെക്രട്ടറിക്ക് മര്‍ദനമേറ്റു. ബാലസംഘം മുളിയാര്‍ വില്ലേജ് സെക്രട്ടറി  പാത്തനടുക്കത്തെ ബിജേഷിനാണ് (20) അക്രമത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നെക്രം പാറയിലാണ് സംഭവം. ശോഭായാത്രയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ബിജേഷിനെ ആക്രമിച്ചതെന്നാണ് പരാതി.

അക്രമത്തില്‍ സാരമായി പരിക്കേറ്റ ബിജേഷിനെ ചെങ്കള ഇ കെ നായനാര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജേഷിനെ മര്‍ദിച്ച സംഭവത്തില്‍ സി പി എം മുളിയാര്‍ ലോക്കല്‍ കമ്മിറ്റിയും ഡി വൈ എഫ് ഐ മുളിയാര്‍ ലോക്കല്‍ കമ്മിറ്റിയും ബാലസംഘം കാറടുക്ക ഏരിയാകമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. ബോവിക്കാനം ടൗണില്‍ സി പി എം സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയിലാണ്.

സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഈ ഭാഗത്ത് പോലീസ് പിക്കറ്റേര്‍പ്പെടുത്തി. ബിജേഷിനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബാലസംഘം വില്ലേജ് സെക്രട്ടറിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bovikanam, Attack, Assault, Balasangh Village secretary assaulted

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL